ലങ്കൻ പ്രീമിയർ ലീഗിന് കരുത്തേകാൻ ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കറും പിയൂഷ് ചൗളയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശ്രീലങ്കയുടെ പ്രീമിയർ ടി20 ലീഗായ ലങ്കൻ പ്രീമിയർ ലീഗിന്റെ (എൽപിഎൽ) 2026 സീസണിൽ രാജ്യാന്തര മികവേകാൻ അനുഭവസമ്പന്നരായ ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കറും പിയൂഷ് ചൗളയും എത്തുന്നു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുമായി ടൂർണമെന്റിനുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ താരങ്ങളുടെ സാന്നിധ്യം സഹായിക്കും. എൽപിഎല്ലിൽ വിജയ് ശങ്കർ കാൻഡി റോയൽസിനെ പ്രതിനിധീകരിക്കുമ്പോൾ, പിയൂഷ് ചൗള ജാഫ്ന കിങ്സിനൊപ്പം ചേർന്നു. ഇന്ത്യൻ ക്രിക്കറ്റിലെയും രാജ്യാന്തര തലത്തിലെയും ഇവരുടെ അനുഭവസമ്പത്താണ് ഫ്രാഞ്ചൈസികൾക്ക് കരുത്താകുന്നത്.

പ്രമുഖ വിദേശ താരങ്ങൾക്കിടയിൽ എൽപിഎല്ലിന് വർദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് ഇവരുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്. കൂടാതെ ദക്ഷിണേഷ്യൻ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ടൂർണമെന്റിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാനും ഇത് സഹായിക്കും.
കടുത്ത സമ്മർദ്ദമുള്ള ടി20 മത്സരങ്ങളിൽ കളിച്ച് പരിചയമുള്ള ഈ താരങ്ങൾക്കൊപ്പമുള്ള പരിശീലനവും ഡ്രസ്സിംഗ് റൂമിൽ സമയം ചെലവഴിക്കുന്നതും ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ്. കളിതന്ത്രങ്ങൾ മെനയാനും, മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്താനും, സമ്മർദ്ദങ്ങളെ അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കുന്നതിനും ഇത്തരം ആശയവിനിമയങ്ങൾ ലങ്കൻ യുവതാരങ്ങളെ സഹായിക്കും. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആഴത്തിലുള്ള ക്രിക്കറ്റ് ബന്ധമാണുള്ളത്, വിജയ് ശങ്കറിന്റെയും പിയൂഷ് ചൗളയുടെയും പങ്കാളിത്തം എൽപിഎൽ 2026-ന് കൂടുതൽ മൂല്യം നൽകുന്നു. ഇവരുടെ അനുഭവസമ്പത്ത് ടൂർണമെന്റിനെ കൂടുതൽ മികച്ചതാക്കുന്നതിനൊപ്പം, ഉയർന്ന തലങ്ങളിൽ കളിച്ചിട്ടുള്ള ക്രിക്കറ്റ് താരങ്ങളിൽ നിന്ന് പഠിക്കാൻ ശ്രീലങ്കൻ താരങ്ങൾക്ക് അവസരം നൽകുകയും ചെയ്യുമെന്ന് ഐപിജി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അനിൽ മോഹൻ പറഞ്ഞു.

അനുഭവസമ്പന്നരായ ഇന്ത്യൻ കളിക്കാരുടെ സാന്നിധ്യം എൽപിഎല്ലിന് രാജ്യാന്തര തലത്തിലുള്ള സ്വീകാര്യതയാണ് എടുത്തുകാണിക്കുന്നതെന്ന് ലങ്കൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഡയറക്ടർ സാമന്ത ദൊഡാൻവേല വ്യക്തമാക്കി. ഇന്ത്യൻ താരങ്ങളുടെ വരവ് ടൂർണമെന്റിന്റെ നിലവാരം ഉയർത്തും. ഒപ്പം ശ്രീലങ്കൻ ക്രിക്കറ്റിന് മികച്ചൊരു മത്സരവേദി ഒരുക്കുകയെന്ന ലക്ഷ്യത്തിനും ഇത് കരുത്തേകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കൻ താരങ്ങളെയും രാജ്യാന്തര പ്രതിഭകളെയും അണിനിരത്തി അഞ്ച് ഫ്രാഞ്ചൈസികളാണ് ലങ്കൻ പ്രീമിയർ ലീഗ് 2026-ൽ മാറ്റുരയ്ക്കുന്നത്. മികച്ച ക്രിക്കറ്റ് മത്സരങ്ങളും വിനോദവും ഒരുമിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള അനുഭവമായിരിക്കും ഇത് ആരാധകർക്ക് നൽകുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ...

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി

0
തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന്...

വയനാടിന് മന്ത്രിയുടെ ഉറപ്പ് ; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും...

0
വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ...

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം...