ഇ ഗ്രാന്‍ഡ് അപേക്ഷ തീയതി നീട്ടി
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള 2025-26 വര്‍ഷത്തെ പ്രീമെട്രിക്- പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനും ലാപ്‌ടോപ്പിനുമുള്ള അപേക്ഷ ഇ ഗ്രാന്‍ഡ് 3.0 പോര്‍ട്ടല്‍ മുഖേനെ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി.
—
ഹിയറിംഗ് മാറ്റി
ഒക്ടോബര്‍ നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ഒക്ടോബര്‍ ഒമ്പതിന് കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റി.
റീ ടെന്‍ഡര്‍
ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിനായി റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോണ്‍: 8281999053, 0468 2329053
—
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827
—
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827
ക്വട്ടേഷന്‍
അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുള്ള ബെലേറോ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഏഴ് വൈകിട്ട് നാല്.
—
റാങ്ക് പട്ടിക
ജില്ലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 014/24) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.































