Sunday, April 28, 2024 6:15 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ലാ

For full experience, Download our mobile application:
Get it on Google Play

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം:
പരാതി പരിഹാര അദാലത്ത് ഡിസംബര്‍ ഒന്നിന്

ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരമാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിക്കും. തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നല്‍കിയ മണ്ണടി ചൂരക്കാട്ടില്‍ വീട്ടില്‍ ചന്ദ്രമതിയമ്മയെ(77) ചടങ്ങില്‍ ആദരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. ഷംല ബീഗം, അടൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ആര്‍. സതീഷ്, മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായത്തിനായി 14567 എന്ന ദേശീയ ഹെല്‍പ്പ്ലൈന്‍ ടോള്‍ഫ്രീ നമ്പര്‍ മുഖേന ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അടൂര്‍ ആര്‍ടിഒ ഓഫീസ് – 04734- 224827, ജില്ലാ സാമൂഹ്യനീതി ഓഫീസ് – 0468- 2325168.

ലോക ഭിന്നശേഷി ദിനാചരണം വിളിച്ചറിയിച്ച് വിളംബര ജാഥ
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ മുന്നോടിയായി സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ അടൂര്‍ ടൗണില്‍ വിളംബര ജാഥ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ഉദ്ഘാടനം ചെയ്തു. ഗാന്ധി പാര്‍ക്കില്‍ നിന്ന് അടൂര്‍ ബിആര്‍സിയിലേക്ക് നടന്ന ജാഥ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ബിആര്‍സികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. വിളംബര’ജാഥയ്ക്ക് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കെ. മഹേഷ് കുമാര്‍, ബിപിസിമാരായ ഷാജി എ. സലാം, ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ബിആര്‍സി കളില്‍ നിന്നായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, ട്രെയ്നര്‍മാര്‍, സി.ആര്‍.സി.സി.മാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷാ കേരള ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ്, കെ.മഹേഷ് കുമാര്‍, ബിജു ജോണ്‍, എഫ്. അജിനി, ഷാജി എ. സലാം, റ്റി. സൗദാമിനി, ടി. ഷൈമ എന്നിവര്‍ പങ്കെടുത്തു.

തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി
മഠത്തുംമൂഴി ഇടത്താവളം

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വക ഇടത്താവളമായ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് സജജമാക്കി. തീര്‍ഥാടനത്തിനോട് മുന്നോടിയായി ആവശ്യമായ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ഇടത്താവളത്തില്‍ ഒരേസമയം ഏകദേശം അഞ്ഞൂറോളം അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവെയ്ക്കുവാന്‍ സാധിക്കും. ഇടത്താവളത്തില്‍ ഗസ്റ്റ് റൂം, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും പതിനഞ്ചോളം ടോയ്ലെറ്റുകളും അയ്യപ്പഭക്തന്‍മാര്‍ക്കായി ചുക്ക് വെള്ള വിതരണവും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഇടത്താവളം അയ്യപ്പഭക്തന്‍മാര്‍ക്ക് വളരെയധികം പ്രയോജനകരമാണ്.

മംഗല്യ പദ്ധതി
സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15. ഫോണ്‍ : 0468 2 966 649, 9447 760 885.

താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

ലോക എയ്ഡ്സ് ദിനാചരണം:
ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന്

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. അന്നേദിവസം കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. രചന ചിദംബരം, സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുക്കും. എയ്ഡ്സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 30 ന് വൈകുന്നേരം 5.30ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, രക്തദാന ക്യാമ്പുകള്‍, റെഡ് റിബണ്‍ ധരിക്കല്‍, എക്സിബിഷന്‍, സ്‌കിറ്റുകള്‍, ദീപം തെളിയിക്കല്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ലാതല പരിപാടിയോട് അനുബന്ധിച്ച് എയ്ഡ്സ് ബോധവല്‍ക്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കും.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, കാഞ്ഞീറ്റുകര) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2017/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2017/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍ക്കെടുത്തിയിട്ടുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ്‌ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471-2325101, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ
ജില്ലാതല സമ്മേളനവും മത്സരങ്ങളും നടന്നു

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ജില്ലാതല സമ്മേളനവും മത്സരങ്ങളും പുല്ലാട് ഗവ.യു.പി സ്‌കൂളില്‍ നടന്നു. പുല്ലാട് ഉപജില്ലാ എ.ഇ.ഒ. ബി.ആര്‍. അനില ഉദ്ഘാടനം നിര്‍വഹിച്ചു. പന്തളം എന്‍.എസ്.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും ജൈവവൈവിധ്യ ബോര്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് മെമ്പറുമായ ഡോ. ആര്‍ ജിതേഷ് കൃഷ്ണന്‍ മുഖ്യ സന്ദേശം നല്‍കി. ചടങ്ങില്‍ വാര്‍ഡ് അംഗം പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പുല്ലാട് ഗവ.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനി വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിനീഷ് തോമസ,് പ്രോഗ്രാം കോ-ഓര്‍ഡിനറ്ററും അധ്യാപകനുമായ കെ.കെ. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളില്‍ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പ്രോജക്ട്, ഫോട്ടോഗ്രാഫി, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപന്യാസം മത്സരങ്ങളിലായി എണ്‍പതോളം കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനം പത്തനംതിട്ട ഐ.സി.എ.ആര്‍ കൃഷിവിജ്ഞാനകേന്ദ്രം സയന്റിസ്റ്റും സബ്ജെക്ട് എക്സ്പേര്‍ട്ടുമായ ഡോ. അലക്സ് ജോണ്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.

വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍
ലോക പൈതൃക കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ പൈതൃക സംരക്ഷണ സെമിനാര്‍ ആറന്മുളയില്‍ സംഘടിപ്പിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐ.ജി.എന്‍.സി.എ കഴിഞ്ഞ നാലു ദിവസങ്ങളായി എറണാകുളം ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പൈതൃക സമ്മേളനത്തിന്റെ സമാപനമായാണ് ആറന്‍മുളയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ആറന്മുളയുടെ തനത് സാംസ്‌കാരിക പെരുമയെ അടയാളപ്പെടുത്തുന്ന ആറന്മുള പള്ളിയോടങ്ങള്‍, വള്ളസദ്യ, ലോഹ കണ്ണാടി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. കരകൗശല വിദ്യാ രംഗത്തുനിന്നും ആദ്യമായി ഭൗമസൂചികാ പദവി ലഭിച്ച ആറന്മുള കണ്ണാടി പ്രദേശത്തിന്റെ സവിശേഷ കലാസാംസ്‌കാരിക പൈതൃകത്തെ സൂചിപ്പിക്കുന്നു. ഭൗമസൂചികാ പദവി ലഭ്യമായിട്ടും വളര്‍ച്ചയുടെ തുടര്‍ഘട്ടങ്ങളിലേക്ക് പ്രവേശിക്കുവാന്‍ ഈ കരകൗശലരൂപത്തിന് കഴിഞ്ഞിട്ടില്ലായെന്ന് യോഗം വിലയിരുത്തി. യുനെസ്‌കോ രേഖപ്പെടുത്തുന്ന മാനവരാശിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതിന് ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയാതെ പോയതാണ് ഈ കരകൗശലരൂപത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായത്.ആറന്മുളയുടെ സാംസ്‌കാരികോന്നതിയെ സാക്ഷ്യപ്പെടുത്തുന്ന പള്ളിയോടങ്ങളും വഞ്ചിപ്പാട്ടും വള്ളസദ്യയും രാജ്യത്തെ സുപ്രധാനങ്ങളായ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകങ്ങളാണ്. പരമാവധി 110 അടിയോളം നീളവും 19 അടിയോളം അമരപ്പൊക്കവും അതിന്റെ പകുതിയോളം അണിപ്പൊക്കവുമുള്ള 52 പള്ളിയോടങ്ങളാണ് ആറന്മുളയുമായി ബന്ധപ്പെട്ടുള്ളത്. പടിഞ്ഞാറ് ചെന്നിത്തല നിന്നും കിഴക്ക് ഇടക്കുളത്തുനിന്നുമായി 40-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പള്ളിയോടങ്ങള്‍ ആറന്മുള എത്തിച്ചേരുന്നത്. ആദിപമ്പയുടെയും മണിമലയാറിന്റേയും തീരങ്ങളില്‍ നിന്നും ഒരു ജനകീയോത്സവമായി സുദീര്‍ഘ യാത്ര നടത്തി വര്‍ഷാവര്‍ഷം ആറന്മുളയില്‍ എത്തിചേര്‍ന്ന് കലയും സംസ്‌കാരവും സംഗീതവും വിശ്വാസവും ഐതിഹ്യവും ഇഴചേര്‍ന്നുള്ള സമാനതകളില്ലാത്ത അനുഭവമാണ് പള്ളിയോടങ്ങള്‍ സൃഷ്ടിക്കുന്നത്. 64-ഓളം വിഭവങ്ങളുടെ സമര്‍പ്പണമായ വള്ളസദ്യ മറ്റൊരു നിസ്തുല സാംസ്‌കാരിക പൈതൃകമാണ്. വേണ്ടവണ്ണം ഡോക്യുമെന്റ് ചെയ്തത് അവതരിപ്പിച്ചാല്‍ മാനവരാശിയുടെ പൈതൃകപട്ടികയില്‍ ആറന്മുളയും ഇടംപിടിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു. സെമിനാറില്‍ ഐ.ജി.എന്‍.സി.എ മൗസം പദ്ധതി ഡയറക്ടര്‍ ഡോ.അജിത് കുമാര്‍, കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ കണ്‍വീനര്‍ ഡോ. ബി. വേണുഗോപാല്‍, വാസ്തുവിദ്യാഗുരുകുലം ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, കെ. പി. ശ്രീരംഗനാഥന്‍, പ്രൊഫ. ഉണ്ണികൃഷ്ണന്‍ നായര്‍, വിശ്വബ്രാഹ്‌മണ മെറ്റല്‍ മിറര്‍ സംഘം സെക്രട്ടറി രാജേഷ് മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്റെ ഭർത്താവിന് വേണ്ടി ; അറസ്റ്റിലായ അരവിന്ദ് കേ​ജ​രി​വാ​ളി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ...

0
​ഡ​ല്‍​ഹി: അരവിന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ കേ​ജ​രി​വാ​ൾ....

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേസ് ; പ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പിടിയിൽ

0
കാ​സ​ർ​ഗോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​ത്ത് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ...

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം ; 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി, ജനങ്ങൾ ഭീതിയിൽ

0
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യാ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ...

മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ; സർവേ നടത്താൻ തീരുമാനവുമായി മെഡിക്കൽ കമ്മിഷൻ

0
ഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും...