അസിസ്റ്റന്റ് പ്രൊഫസര്‍ (സിവില്‍ എഞ്ചിനീയറിംഗ്) ഒഴിവ്
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സിവില്‍എഞ്ചിനീയറിംഗ്) തസ്തികയിലേയ്ക്ക് പാര്‍ട്ട്ടൈം അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. യോഗ്യത : സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഫോണ്‍ : 04734 231995/230640, വെബ് സൈറ്റ് : www.cea.ac.in
———
ലാബ് അസിസ്റ്റന്റ്
അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സര്‍വലയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പദ്ധതിയുടെഭാഗമായി അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബില്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് മൈക്രോബയോളജി /ബയോടെക്നോളജി /ബിഎഫ്എസ്സി ബിരുദം അഥവാ തത്തുല്യ യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളായ പി.സി.ആര്‍, മൈക്രോബയോളജി അനാലിസ് എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 23-50. ഒക്ടോബര്‍ 25 ന് രാവിലെ 11.30 ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, പത്തനംതിട്ട, തെക്കേമലയില്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 0468 2967720.
ടെന്‍ഡര്‍
മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ്സോണ്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ക്രെയ്ന്‍ സര്‍വീസ് ലഭ്യമാക്കുന്നതിന് പത്തനംതിട്ട ആര്‍.റ്റി.ഓഫീസ് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി – ഒക്ടോബര്‍ 13. ഫോണ്‍: 0468 2222426.
———–
റോഡരികില്‍ തടികള്‍ കൂട്ടിയിടരുത്
റോഡുകളുടെ വശങ്ങളില്‍ തടികള്‍ കൂട്ടിയിടുന്നത് അപകടങ്ങളും യാത്രാതടസങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ അതുചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ടെന്‍ഡര്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള അടൂര്‍ പുതിയകാവിന്‍ചിറ ഹോട്ടല്‍ ആരാം മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2311343.
———-
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 10, 11 തീയതികളില്‍
ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.111/2022,701/21,702/21,703/21,704/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി അടൂര്‍ കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 10, 11 തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍: 0468 2222665.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 8, 9 തീയതികളില്‍
ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 312/23,287/23,288/23,289/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി അടൂര്‍ കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട് ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ : 0468 2222665.
———-
മാനുവല്‍ സ്‌കാവഞ്ചിംഗ്
കുളനട ഗ്രാമപഞ്ചായത്തില്‍ മാനുവല്‍ സ്‌കാവഞ്ചിംഗ് ജോലി ചെയ്യുന്നവര്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
ടെന്‍ഡര്‍
ശബരിമല സന്നിധാനത്ത് നിര്‍മ്മിച്ചുവരുന്ന പുതിയ പോലീസ് മെസ്സിലേക്ക് ബോയിലര്‍ സ്റ്റാന്‍ഡ്, റൈസ് വെസല്‍, സ്റ്റീമറുകള്‍, വെജിറ്റബിള്‍ കട്ടിംഗ് മെഷീനുകള്‍ തുടങ്ങി 18 ഇനം ആധുനിക അടുക്കള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍ : 0468 2222630.
——–
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഓട്ടോമൊബൈല്‍ – ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി (രണ്ടാംവര്‍ഷം) സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ ഒമ്പത് മുതല്‍. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 4110 രൂപയും യുപിഐ പേയ്മെന്റ് ചെയ്യണം. ഫോണ്‍ : 0469 2650228. വെബ്‌സൈറ്റ് : www.polyadmission.org/let.
വിത്തു വിതച്ചു
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്തആഭിമുഖ്യത്തില്‍ ഞാലേക്കാവ് ഇടയോടി പാടശേഖരത്തില്‍ വിത്ത് വിതച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പ. മാത്യു അധ്യക്ഷത വഹിച്ചു.
———
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം
സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നോഡല്‍ സെന്ററുകളില്‍ കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി /പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9496244701.
































