സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ നാലിന്
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ ; അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10 നകം ഡയറക്ടര്‍, സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്സ്, രണ്ടാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 695 033, ഫോണ്‍ : 0471 – 2724696.

സമന്വയ പദ്ധതി : എഴുമറ്റൂര്‍ ഇ.സി.എ.സി ക്ലബ്ബില്‍ ബോധവല്‍ക്കരണ ക്ലാസ് ബുധനാഴ്ച
പട്ടികജാതി /പട്ടികവര്‍ഷ ഉദ്യോഗാര്‍ത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുമറ്റൂര്‍ ഇ.സി.എ.സി. ക്ലബ്ബില്‍ ഡിസംബര്‍ ഒന്നിന്(ബുധന്‍) രാവിലെ 10 മുതല്‍ ക്യാമ്പ് രജിസ്‌ട്രേഷനും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നാളിതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസരവും മറ്റുള്ളവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ മറ്റു സേവനങ്ങള്‍ മനസിലാക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഫോണ്‍ : 0469 – 2785434

ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം
സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഡിസംബര്‍ 8, 9, 10 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 – 2779200.

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്തു
സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ കുട്ടികളിലൂടെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പത്തനംതിട്ട ഗവ.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുകയും സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പത്തനംതിട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷമീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ ലിന്‍സി എല്‍ സ്‌കറിയ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ടി ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...