സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഈമാസം 31 നകം ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരളാ മദ്രസ അധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും www.eshram.gov.in എന്ന പോര്‍ട്ടല്‍ മുഖേന അക്ഷയ സെന്റര്‍ വഴിയോ, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. കേരളാ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 – 2966577.

നികുതി 31 വരെ അടക്കാം
ലൈസന്‍സ് ഫീസ്, വസ്തു നികുതി (കെട്ടിട നികുതി) എന്നിവ കുടിശിക വരുത്തിയവര്‍ക്ക് ഈ മാസം 31വരെ പിഴപലിശ കൂടാതെ നികുതി, ഫീസ് എന്നിവ അടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി ഓണ്‍ലൈനായി tax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ അടയ്ക്കാം. ഫോണ്‍ : 0473 – 4240637.

ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍ ഒഴിവ്
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ട്രെയിനര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ http://dpossapta.blogspot.com എന്ന ബ്ലോഗില്‍ നിന്ന് ലഭിക്കും. അപേക്ഷാര്‍ഥികളായ അധ്യാപകര്‍ ഗവണ്മെന്റ് അല്ലെങ്കില്‍ എയ്ഡഡ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവനകാലാവധി ഉള്ളവരാകണം. അപേക്ഷകള്‍ 2022 ജനുവരി ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്രശിക്ഷ കേരള, പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ട്രെയിനര്‍ തസ്തികയിലേക്ക് നിയമനം ആഗ്രഹിക്കുന്നവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും മാതൃവകുപ്പിന്റെ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ) നിരാക്ഷേപപത്രവും സഹിതം അപേക്ഷിക്കണം. എയ്ഡഡ് അധ്യാപകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിരാക്ഷേപപ്രേതത്താടൊപ്പം സ്‌കൂള്‍ മാനേജരുടെ നിരാക്ഷേപപത്രവും ഹാജരാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം സമഗ്രശിക്ഷ കേരളം(എസ്.എസ്.കെ), പത്തനംതിട്ട, ഗവണ്മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101. ഫോണ്‍ : 0469 – 2600167

സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ജി.എസ് ; അഭിമുഖം ജനുവരി അഞ്ചിന്
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി /സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ജി.എസ് ( എസ്.സി /എസ്.ടി വിഭാഗത്തിലുളള വിമുക്തഭടന്മാര്‍ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) തസ്തികയിലേയ്ക്ക് (കാറ്റഗറി നമ്പര്‍ -260/20) അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി അഞ്ചിന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 0468 – 2222665.

ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2; അഭിമുഖം ജനുവരി ആറിന്
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്.സി /എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) തസ്തികയുടെ (കാറ്റഗറി നമ്പര്‍-115/20) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി ആറിന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222665.

സ്‌കോള്‍-കേരള ; ഹയര്‍സെക്കണ്ടറി കോഴ്‌സ് ഒന്നാം വര്‍ഷ പ്രവേശന തീയതി നീട്ടി
സ്‌കോള്‍-കേരള മുഖേന 2021-23 ബാച്ച്, ഹയര്‍സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60/രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 10 വരെ നീട്ടി. ഇതിനകം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷഫാറവും നിര്‍ദിഷ്ട രേഖകളും ബന്ധപ്പെട്ട ജില്ലാകേന്ദ്രത്തില്‍ നേരിട്ടോ സംസ്ഥാന ഓഫീസില്‍ സ്പീഡ് രജിസ്‌ട്രേഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌കോള്‍ കേരള ഡി.സി.എ പ്രവേശന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി 2022 ജനുവരി ഏഴ് വരെ പിഴയില്ലാതെയും 60 /രൂപ പിഴയോടെ 2022 ജനുവരി 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് വഴി ലഭിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...