സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ മാര്‍ച്ചില്‍ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ മാര്‍ച്ച് 10 വരെ സ്വീകരിക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറുമാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി /പട്ടികവര്‍ഗ /ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ഫെബ്രുവരി 28ന് 30 വയസ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ് ഇളവുണ്ട്.
ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിംഗ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട്ഡോര്‍ വീഡിയോ ഷൂട്ടിംഗ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.

അപേക്ഷ ഫോറം ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷാഫീസ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അക്കാദമി ബാങ്ക് അക്കൗണ്ടിലേക്ക് (സെക്രട്ടറി, അക്കൗണ്ട് നം.67324621151, ഐഎഫ്എസി -എസ്ബിഐഎന്‍0070339) ഇ-ട്രാന്‍സ്ഫറായോ അടയ്ക്കാം. ഇ-ട്രാന്‍സ്ഫറായി ഫീസ് അടയ്ക്കുന്നവര്‍ ട്രാന്‍സ്ഫര്‍ സ്ലിപ് അല്ലെങ്കില്‍ യു.പി.ഐ നമ്പര്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ട് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍ : 0484 – 2422275, 2422068, 9447607073

സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസ് ഒന്‍പതിന്
വ്യവസായ വാണിജ്യ സേവന, ഉത്പാദന രംഗത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസിന്റെയും കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഈ മാസം ഒന്‍പതിന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വ്യവസായ ഓഫീസര്‍ സി. ഗോപകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ഈശോ, കെ.എസ്.എസ്.ഐ.എ കോന്നി താലൂക്ക് പ്രസിഡന്റ് എം.എസ്. ജോസ്, കോന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജെ.ജ്യോതി എന്നിവര്‍ പങ്കെടുക്കും.

വൈദ്യ പരിശോധന രോഗ നിര്‍ണയ ക്യാമ്പ്
സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ മൂഴിയാറില്‍ സൗജന്യ വൈദ്യ പരിശോധന രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി.എ സമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ വിഷ്ണു വിക്രമന്‍, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ പ്രസാദ്, ഡോ. വിന്‍സന്റ് സേവ്യര്‍, ഡോ.അദ്വൈത തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...