ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവന്‍, മണി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പീഡിപ്പിക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇരുവരെയും പിടികൂടിയത്. ഇവരുള്‍പ്പടെ ഒരാള്‍ക്കെതിരെ കൂടി പോക്‌സോ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അയല്‍വാസികളും അകന്ന ബന്ധത്തില്‍ പെട്ടവരുമാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏഴ് വിദ്യാര്‍ഥികളാണ് പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. ബേക്കല്‍, അമ്പലത്തറ സ്‌റ്റേഷനുകളില്‍ ഏഴ് പോക്‌സോ കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ചൈല്‍ഡ്‌ലൈന്‍ ഇടപെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...