Wednesday, May 8, 2024 8:59 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നമ്പര്‍ – 180/2017) തസ്തികയിലേക്ക് 18/12/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 924/2018/എസ്.എസ്.രണ്ട് ) നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട അവസാന ഉദ്യോഗാര്‍ഥി 06.03.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും മുസ്ലീം വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 06.03.2019തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നമ്പര്‍ – 196/2018) തസ്തികയുടെ 30.04.2021 തീയതിയില്‍ നിലവില്‍ വന്ന 189/2021/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 01.09.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍നിന്നും മുസ്ലീം വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 01.09.2021 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളിലെ 9190-15780 രൂപ ശമ്പള നിരക്കിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍ – 016/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 06.02.2018തീയതിയില്‍ നിലവില്‍ വന്ന 108/18/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 അര്‍ദ്ധരാത്രി അവസാനിച്ചിട്ടുള്ളതിനാല്‍ ഈ റാങ്ക് പട്ടിക 05.08.2021 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ഒന്‍പതാം ക്ലാസിലേക്ക് നവോദയ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക് ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തിയോട് അനുബന്ധിച്ചുളള ഓട-കലുങ്ക് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി വടശേരിക്കര ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപം റോഡിന്റെ പകുതി ഭാഗം മുറിച്ച് കള്‍വെര്‍ട്ട് നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിക്കേണ്ടതിനാല്‍ മാര്‍ച്ച് 30 മുതല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊട്ടാരക്കര എന്‍.എച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍
പത്തനംതിട്ട, അടൂര്‍ ഭാഗ്യക്കുറി ഓഫീസുകളിലെ ഉപയോഗ ശൂന്യമായ ടിക്കറ്റുകളും പാഴ് കടലാസുകളും നീക്കം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2322709

അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍) ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 30 രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 0473 – 4231995.

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി അവധിക്കാലത്ത് വീട്ടില്‍ സംരക്ഷിക്കാനുള്ള സന്മനസുള്ളവര്‍ക്കായി വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു. അവധിക്കാലത്ത് ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം അനുഭവയോഗ്യമാക്കുന്നതിനായുളള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സലിംഗ്, ഫോസ്റ്റര്‍കെയര്‍ കുട്ടികളുമായുളള കൂടിക്കാഴ്ച എന്നിവയ്ക്ക് അവസരമൊരുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേന കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്ക് വിടും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുന്നത്. ആറു വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 0468 – 2319998,7012374037, 8589990362 ഈ നമ്പറുകളിലോ ബന്ധപ്പെടാം.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 31ന് രാവിലെ 11ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമ. (കാഡ് സോഫ്റ്റ് വെയറുകളുടെ പരിജ്ഞാനം അഭികാമ്യം). വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ : 0473 – 4 231995.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാർഥിയെ ന​ഗ്നയാക്കി സീനിയേഴ്സിന്റെ മർദനം ; ആറ് പേർ പിടിയിൽ

0
ഡൽഹി: മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയ്ക്ക് പണം നൽകാത്തതിൻ്റെ പേരിൽ സീനിയർ...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു ; അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി

0
ഹരിപ്പാട്: റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി...

11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത ; കേരള തീരത്ത് ജാഗ്രത വേണം

0
തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ...

കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി ; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

0
ന്യൂഡൽഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ...