സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ അവസരം
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് മേയ് രണ്ടു മുതല്‍ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ പത്തനംതിട്ട ജില്ലയിലെ കലാകാരന്മാര്‍ക്ക് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468-2222657.

മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം
മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന് മല്ലപ്പളളി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് വികസന സമിതിഅംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് മല്ലപ്പളളി തഹസില്‍ദാര്‍ അറിയിച്ചു.

അടൂര്‍ താലൂക്ക് വികസന സമിതി യോഗം
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. താലൂക്ക് വികസന സമിതി അംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ ആധാര്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യണം
ജില്ലാ ഭാഗ്യകുറി ക്ഷേമനിധിയിലെ സജീവ അംഗങ്ങളുടെ വിവരങ്ങള്‍ ആധാര്‍ അടിസ്ഥാനമാക്കി അപ്ഡേറ്റ് ചെയ്യുന്നതിനായി എല്ലാ ക്ഷേമനിധി അംഗങ്ങളും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി നേരിട്ട് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എത്തിചേരണമെന്ന് ജില്ലാ ഭാഗ്യകുറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222709.

പുനര്‍ലേലം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 ലേക്ക് നടക്കുന്ന വിവിധ ഇനങ്ങളിലേക്കുളള പുനര്‍ലേലം സംബന്ധിച്ച ടെന്‍ഡര്‍ https://tender.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളളതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിലേക്ക് പ്രിന്റര്‍ കാട്രിഡ്ജ് /മഷി വിതരണം ചെയ്യുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്ര വച്ച കവറില്‍ ഏപ്രില്‍ 11 ന് വൈകുന്നേരം നാലിനു മുന്‍പായി ജില്ലാ കളക്ടറേറ്റിലെ ഒന്നാം നിലയിലുളള ഐടി സെല്ലില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ : 0468 – 2222515.

വാക് ഇന്‍ ഇന്റര്‍വ്യൂ
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലെ ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്.
യോഗ്യത : ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍, കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 23 – 35 (ഒബിസി വിഭാഗം പ്രായപരിധി 38, എസ് സി /എസ്ടി പ്രായപരിധി 40. ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി). അഭിമുഖം ഏപ്രില്‍ ഏഴിന് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 11 ന് നടത്തും. ബയോ ഡേറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം.

എസ്‌സി പ്രമോട്ടര്‍ നിയമനം : എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന്
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022-2023 വര്‍ഷത്തെ എസ്‌സി പ്രമോട്ടര്‍മാരുടെ നിയമനത്തിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് പകല്‍ 11 മുതല്‍ 12 വരെ കോന്നി, മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ തപാല്‍ മാര്‍ഗം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാ കേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍രേഖ എന്നിവ സഹിതം എത്തിച്ചേരണം. ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ്ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ :0468 – 2322712.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത : ജി.എന്‍.എം /ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത : ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ഡി.എം.എല്‍.ടി /ബി.എസ്.സി എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...