കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ ‘ഫ്ലാഷ് ബാക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചിത്രീകരിച്ച ‘ഫ്ലാഷ് ബാക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു. സര്‍വ്വകലാശാല യൂട്ടിലിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.എം.ബി ഗോപാലകൃഷ്ണന്‍ ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു.

‘സ്ത്രീ ശാക്തീകരണം’ പ്രമേയമാക്കി നിര്‍മ്മിച്ച ‘ഫ്ലാഷ് ബാക്കി’ന്റെ സംവിധായകന്‍ സജാദ് പെരുമ്പാവൂരാണ്. മനാഫ് മിയാമിയാണ് നിര്‍മ്മാതാവ്. ഇരുവരും നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരാണ്. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഡോ.ജെന്‍സി.എം അധ്യക്ഷയായിരുന്നു. ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വ്വീസസ് ഡോ.പി.ഉണ്ണികൃഷ്ണന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം കോഓര്‍ഡിനേറ്റ‍ര്‍ ഡോ.സരിത ടി.പി, കാമ്പസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഹരിത രാഗ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....