Skip to content

‘സൗദി-ഹൂതി സംഘര്‍ഷം മധ്യസ്ഥതയ്ക്ക് തയ്യാറാണ് ; ഇറാൻ

തെഹ്റാൻ: സൗദി-ഹൂതി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ടെലിഗ്രാം ചാനലില്‍ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് ഇറാന്റെ സന്നദ്ധത അരാഗ്ചി വ്യക്തമാക്കിയത്. യെമനിലെ പ്രശ്‌നങ്ങള്‍ സൈനികപരമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. 12 വര്‍ഷമായി അക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും അരാഗ്ചി പറഞ്ഞു. ഇസ്ലാമിക് സഹകരണ സംഘടനയുടെ ഭാഗമായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ യെമനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നയതന്ത്രത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇറാൻ്റെ നിലപാട്.

അതിനിടെ, ഇറാനെതിരായ അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണങ്ങളിലും പ്രതികരണമുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങള്‍ വിവിധ രൂപങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമാണെന്ന് അരാഗ്ചി വിമര്‍ശിച്ചു. പലസ്തീനെതിരായ ഇസ്രായേലിന്റെ അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ കൂട്ടായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from World

More

Most read

  1. ആരോ​ഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

  2. സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി ; കേസെടുത്ത് പോലീസ്

  3. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

  4. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  5. 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം

Share on WhatsApp

Share this story

‘സൗദി-ഹൂതി സംഘര്‍ഷം മധ്യസ്ഥതയ്ക്ക് തയ്യാറാണ് ; ഇറാൻ pathanamthittamedia.com