ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ​ ഗ്രൂപ്പ്​ പോരിന്​ അറുതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ​ പൊരിഞ്ഞ ഗ്രൂപ്പ്​ പോരിന്​ അറുതി. രണ്ടാഴ്ച നീണ്ട പരസ്​പര വിഴുപ്പലക്കല്‍ നിര്‍ത്തി മഞ്ഞുരുക്കത്തിന്​​ സ്​ഥാനാര്‍ഥി സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ്​ കണ്‍​വെന്‍ഷന്‍ വേദിയായി. ശ്രീകണ്ഠപുരത്ത്​ നടന്ന കണ്‍വന്‍ഷനില്‍ സോണി സെബാസ്റ്റ്യന്‍ ഒഴികെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ മിക്കവരും പങ്കെടുത്തു. വ്യക്​തിപരമായ പ്രശ്​നം കാരണമാണ്​ കണ്‍വെന്‍ഷനില്‍ പ​ങ്കെടുക്കാതിരുന്നതെന്ന്​ സോണി സെബാസ്റ്റ്യന്‍ അറിയിച്ചു. ഒരുവിഭാഗം എ ഗ്രൂപ്പ്​ നേതാക്കളും പ​ങ്കെടുത്തിട്ടില്ല.

സ്​ഥാനാര്‍ഥി നിര്‍ണയം മുതല്‍ എതിര്‍പ്പുമായി തെരുവിലിറങ്ങിയ എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ്​ പിന്മാറിയത്​. തങ്ങള്‍ക്ക്​ അര്‍ഹതപ്പെട്ട സീറ്റ്​ തട്ടിയെടുത്തുവെന്നാരോപിച്ച്‌​ യു.ഡി.എഫ്​ ജില്ലാ ചെയര്‍മാന്‍ അടക്കമുള്ള നേതാക്കള്‍ കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. ഒത്തുതീര്‍പ്പിലെത്തിയതോ​ടെ രാജി തീരുമാനം പിന്‍വലിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സ്ഥാനം ഉള്‍​പ്പെടെ എ ഗ്രൂപ്പിനു നല്‍കാ​മെന്ന്​ ഉമ്മന്‍ ചാണ്ടി നേതാക്കളെ അറിയിച്ചിരുന്നു. സോണി സെബാസ്റ്റ്യന്​ രാജ്യസഭ സീറ്റ്​ നല്‍കാനും ധാരണയായതായി സൂചനയുണ്ട്​.

വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. വിഭാഗീയത അടഞ്ഞ അധ്യായമാണെന്ന്​ കെ.സി. ജോസഫ്​ എം.എല്‍.എ പറഞ്ഞു. അതേസമയം, പ്രശ്​ന പരിഹാരം ആയിട്ടില്ലെന്നും രണ്ടുദിവസത്തിനകം പരിഹാരമാകു​മെന്നും കെ. സുധാകരന്‍ എം.പി വ്യക്​തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...