കോൺ​ഗ്രസിന്റെ ദേശീയ ആസ്ഥാനം ഒഴിയാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺ​ഗ്രസിന്റെ ദേശീയ ആസ്ഥാനം ഒഴിയാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. അക്ബർ റോഡിലെ 24-ാം നമ്പർ ഓഫീസ് ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 48 വർഷമായി കോൺഗ്രസിന്റെ ആസ്ഥാനമായിരുന്നു അക്ബർ റോഡ് ബംഗ്ലാവ്. കഴിഞ്ഞ വർഷം, കോൺ​ഗ്രസ് കോട്‌ല മാർഗിൽ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവൻ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും അക്ബർ റോഡ് ഓഫിസ് ഒഴിഞ്ഞിട്ടില്ല. റെയ്‌സിന റോഡിലെ 5-ാം നമ്പർ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമപരമായ മാർഗങ്ങൾ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വർഷം സോണിയ ഗാന്ധി പുതിയ കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്ത വേളയിൽ അക്ബർ റോഡ് ഓഫീസുമായുള്ള വൈകാരിക ബന്ധം ശക്തമായി തുടരുമെന്ന് നിരവധി പാർട്ടി മുതിർന്ന നേതാക്കൾ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരിക്കൽ വൈസ്രോയി ലോർഡ് ലിൻലിത്ഗോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റെജിനാൾഡ് മാക്സ്വെല്ലിനെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. 1960 കളുടെ തുടക്കത്തിൽ, ഇന്ത്യയിലെ മ്യാൻമർ അംബാസഡർ ഡോ ഖിൻ കിയുടെ വസതിയായിരുന്നു ബംഗ്ലാവ്. ഡോ ഖിൻ കിയുടെ മകളും പിന്നീട് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതുമായ ഓങ് സാൻ സൂ കി വർഷങ്ങളോളം ആ വീട്ടിൽ ചെലവഴിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...