കുണ്ടും കുഴിയും നിറഞ്ഞ് ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റർ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റർ കുണ്ടും കുഴിയുമായി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓപ്പറേറ്റിംങ്ങ് സെൻ്റർ സബ് ഡിപ്പോയായി ഉയരുമോയെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉടൻ പരിഹാരമെന്ന് ജനപ്രതിനിധികൾ പറയുവാൻ തുടങ്ങിയിട്ട് അത്രതന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ ആവശ്യത്തിൻമേൽ ഉടൻ റിപ്പോർട്ടു തേടി നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാമെന്ന് കരുതിയവർക്ക് നിരാശയാണ് ഇപ്പോൾ. റാന്നിയിൽ സബ്ഡിപ്പോ നടപ്പിലായാൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രാ ക്ലേശത്തിന് ഏറെ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷ കൈവിടാതെയാണ് മലയോര നിവാസികൾ കഴിയുന്നത്.

ഏറെ കൊട്ടിഘോഷിച്ച് 2013 ഫെബ്രുവരി 20 നാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ റാന്നിയിൽ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇന്നേവരെ സ്ഥാപനത്തിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പുരോഗതിയും വികസവും ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് 3 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കു വേണ്ടി കൊടുത്തിരുന്നു. ബസ് സ്റ്റാൻഡിനോടു ചേർന്ന് ശബരിമല ഇടത്താവളത്തിന്റെ പണിയും ആരംഭിച്ചതാണ്. എന്നാൽ ഇതെല്ലാം ഇപ്പോൾ മുടങ്ങിപ്പോയ അവസ്ഥയിലാണ്.

ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇത് സബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് കാലങ്ങളായ ആവശ്യമാണ്. എന്നാല്‍ പുരോഗതിക്കു പകരം നാള്‍ക്കുനാള്‍ വികസനം പിന്നോട്ടായി. പതിനേഴ് ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്കൗഡൗണിന് മുമ്പ് പതിമൂന്നായി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോയിലേക്ക് മാറ്റി. പല പ്രധാന സര്‍വ്വീസുകളുടേയും ഓപ്പറേറ്റിംഗ് പത്തനംതിട്ട ഡിപ്പോയില്‍ നിന്നായി. മലയോര മേഖലകളിലെ സര്‍വ്വീസുകള്‍ പലതും നിര്‍ത്തലാക്കി. കുത്തക റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമാക്കാനെ ഇതു സഹായകമായുള്ളു.

ഏറെ വർഷത്തെ കാത്തിരിപ്പിനുശേഷം തുടങ്ങിയ ഓപ്പറേറ്റിംഗ് സെന്‍റര്‍, ഒരവസരത്തിൽ നിലയ്ക്കുന്ന തരത്തിലേയ്ക്കായി പ്രവര്‍ത്തനം പോയോയെന്ന ആശങ്കയിൽ നാട്ടുകാർ എത്തിയെങ്കിലും മുടന്തിയും ഇഴഞ്ഞും മുന്നോട്ടോടുകയാണ്. മഴക്കാലത്ത് സ്റ്റാന്‍ഡ് ചെളിക്കുണ്ടാകുകയാണങ്കിൽ വേനൽക്കാലത്ത് പൊടി ഗ്രൗണ്ടായി തുടരുകയാണ്. തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻ്റിനെ ആശ്രയിച്ചാണ് യാത്രക്കാർ ബസ് കാത്ത് ഇരിക്കുന്നത്. ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യമൊരുക്കുവാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മുൻപ് ഗതാഗത മന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ച യാത്രക്കാരും നാട്ടുകാരും സ്റ്റാന്‍ഡിന് നല്ല കാലം വരുമെന്നു കാത്തിരുപ്പിൽ തന്നെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....