ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവൻഷൻ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ 2021 ജില്ലാ കൺവൻഷൻ കുമ്പഴ ഹോട്ടൽ ഹിൽസ് പാർക്കിൽ വച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനംചെയ്തു. ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടറായി
തിരഞ്ഞെടുത്ത എഴുമറ്റൂർ പഞ്ചായത്തിലെ വെറ്ററിനറി സർജൻ ഡോ.എ കണ്ണൻ, മികച്ച സേവനം കാഴ്ച വച്ച മഞ്ഞാടി പക്ഷിരോഗനിർണയ ശാലയിലെ വെറ്ററിനറി സർജൻ ഡോ.വിനീത.എസ് എന്നിവർ ചടങ്ങിൽ ജില്ലാ കളക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഐവിഎ സെക്രട്ടറി ഡോ.നിതിൻ എ.ജി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്
ഡോ.അംബികാദേവി.ജി അദ്ധ്യക്ഷത വഹിച്ചു.

സർവ്വീസിൽ നിന്ന് വിരമിച്ച മുതിർന്ന വെറ്ററിനറി ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ ഐ.വി.എ കേരള സൗത്ത്സോൺ ജോയിന്റ് സെക്രട്ടറി ഡോ.ഷാജി റഹ്മാൻ മുഖ്യാതിഥിയായി. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.അജിലാസ്റ്റ്.കെ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജ്യോതിഷ് ബാബു,
പ്രോജക്റ്റ് ഓഫീസർ ഡോ.രാമചന്ദ്രൻഡി., ചീഫ് വെറ്ററിനറി ഓഫീസർ ഡോ.തോമസ് ജേക്കബ്, കെ.ജി.വി.ഒ.എ സെക്രട്ടറി ഡോ.നിമില ജോസഫ്, കെ.വി.എസ്.എ പ്രസിഡന്റ് ഡോ.അനീസ് സി.എ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഡോ.സായിപ്രസാദ്.എസ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ
എക്സിക്യൂട്ടീവ് സബ്‌ കമ്മിറ്റി ചെയർമാൻ ഡോ.ഹരികുമാർ.ജെ, റിട്ടയേർഡ് വെറ്റ്‌സ് ഫോറം
പ്രതിനിധികൾ ഡോ.എച്ച്.സജീവ്, ഡോ.ടി.എൻ ബാലചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന 2022 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോ.അംബികാദേവി.ജി, സെക്രട്ടറി ഡോ.റോഷൻ.എസ്, ട്രഷറർ ഡോ.രാജു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. നടപ്പു വർഷത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ ഐ.വി.എ ട്രഷറർ ഡോ.രാജു മാത്യു നന്ദി
അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...