ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇന്ന് (വ്യാഴം) പുറപ്പെടേണ്ട രണ്ട് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. തിരുവനന്തപുരം – ഷാലിമാര്‍ ബൈവീക്‌ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ (നമ്പര്‍. 22641), കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് (നമ്പര്‍. 15905) എന്നിവയാണ് റദ്ദാക്കിയത്.

ബംഗാള്‍ ഉള്‍കടലിലാണ് പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ മൂന്നോടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ക്കായി ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് സന്ദര്‍ശിക്കുക. (https://www.irctchelp.in/cancelled-trains-list/).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...