മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പരാതിയിലെ ലോകായുക്ത വിധിയിൽ ജസ്റ്റിസുമാർക്ക് ഭിന്നാഭിപ്രായം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പരാതിയിലെ ലോകായുക്ത വിധിയിൽ ജസ്റ്റിസുമാർക്ക് ഭിന്നാഭിപ്രായങ്ങൾ. ക്യാബിനറ്റ് നോട്ട് പോലും ഇല്ലാതെ സഹായം അനുവദിച്ചത് തിടുക്കപ്പെട്ടാണെന്നാണു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ഇതിനുമുമ്പുള്ള മന്ത്രിസഭകൾ അടക്കം ഇത്തരത്തിൽ സഹായം ചെയ്തിട്ടുണ്ടെന്നാണ് ഉപലോകായുക്ത ഹാറൂന്‍ അൽറഷീദിന്റെ വിധിയിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകിയതിൽ നിലവിലുള്ള മാനദണ്ഡങ്ങളിൽ ചിലത് ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ പറയുന്നത്.

മന്ത്രിസഭയുടെ അജണ്ടയിൽ പോലും പെടുത്താതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്ന് പണം നൽകിയത് ശരിയായ കീഴ്വഴക്കമല്ലെന്നാണു ലോകായുക്തയുടെ കണ്ടെത്തൽ. എന്നാൽ ഇത് ചെയ്തവരെ അയോഗ്യരാക്കാൻ വേണ്ടിയുള്ള തെളിവുകളില്ലെന്നു പറഞ്ഞുകൊണ്ടാണ് വിധിന്യായത്തിൽ ലോകായുക്ത നിലപാട് സ്വീകരിക്കുന്നത്. ഇതിൽനിന്നെല്ലാം വ്യത്യസ്ത നിലപാടാണ് ഉപലോകായുക്തമാർ പറയുന്നത്. ഒരു സർക്കാർ മാത്രമല്ല ഇത്തരത്തിൽ ധനസഹായം നൽകിയതെന്നാണ് ഉപലോകായുക്ത ഹാറൂനിന്‍റെ വിധിയിൽ പരാമർശിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...