കണ്ണൂരില്‍ വിമത വിഭാഗം ശനിയാഴ്ച കെ എം മാണി അനുസ്മരണം നടത്തും ; വിലക്കുമായി ഔദ്യോഗിക നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ കേരളാ കോണ്‍ഗ്രസിലെ സമാന്തര വിഭാഗമായ അധ്വാനവര്‍ഗ സിദ്ധാന്ത പഠന വേദി നടത്തുന്ന കെ എം മാണി അനുസ്മരണ സമ്മേളനം ശനിയാഴ്ച കണ്ണൂര്‍ മേലെ ചൊവ്വയില്‍ നടക്കും. ഇതിനെതിരെ പാര്‍ട്ടി ഔദ്യോഗിക വിഭാഗം നേതൃത്വം നല്‍കുന്ന ജില്ലാ കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടി വിട്ട ഒരു വിഭാഗം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശമാണ് ഇവര്‍ നല്‍കുന്നത്. ഇതിനിടെ പാര്‍ട്ടിയിലെ വിമത പോരില്‍ എതിര്‍ വിഭാഗത്തെ ഒതുക്കുന്നതിനായി എല്‍ ഡി എഫിനെ ഇടപെടുത്താനുള്ള നീക്കങ്ങളും അണിയറയില്‍ ശക്തമാണ്.

എല്‍ ഡി എഫിലെ ഘടക കക്ഷി നേതാവായ രാമചന്ദ്രന്‍ കടന്നപള്ളി എം എല്‍ എയോട് വിമത നേതാവ് പി ടി ജോസ് രൂപീകരിച്ച അധ്വാനവര്‍ഗ സിദ്ധാന്ത പഠന വേദി വെള്ളിയാഴ്ച കണ്ണൂര്‍ മേലെ ചൊവ്വയില്‍ നടത്തുന്ന കെ എം മാണി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കടന്നപ്പള്ളി. പാര്‍ട്ടി സംസ്ഥാന കമറ്റി തീരുമാനപ്രകാരം നടത്തുന്ന പരിപാടിയല്ല കണ്ണൂര്‍ മേലെ ചൊവ്വ പാവനാത്മ പ്രൊവിന്‍ഷ്യലേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതെന്ന് എല്‍ ഡി എഫിനെയും ജില്ലാനേതൃത്വം അറിയിച്ചിട്ടുണ്ട്.

കെ എം മാണിയുടെ അതീവ വിശ്വസ്തരിലൊരാളായ പി ടി ജോസിന് നേരത്തെ വാഗ് ദാനം ചെയ്ത രാജ്യസഭാ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ പിടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ടി ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ എതിര്‍പ് ശക്തമാക്കിയത്. പാല തെരഞ്ഞെടുപ്പില്‍ തോറ്റ ജോസ് കെ മാണി നേരത്തെ മാണി സാര്‍ വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് തനിക്ക് നിഷേധിച്ചുവെന്നാണ് പിടി ജോസിന്റെ പരാതി.

ഇതേതുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് കണ്ണൂരില്‍ ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത ജില്ലാ നേതൃയോഗം പി ടി ജോസിനെ അനുകൂലിക്കുന്ന മണ്ഡലം, ജില്ലാ ഭാരവാഹികള്‍ ബഹിഷ്‌കരിച്ചത്. വിമത നേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പി ടി ജോസിന്റെ നേതൃത്വത്തില്‍ അധ്വാന വര്‍ഗ പഠന വേദി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കണ്ണൂര്‍ മേലെ ചൊവ്വയില്‍ നടക്കുന്ന കെ എം മാണി അനുസ്മരണവുമായി പാര്‍ട്ടിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാപ്രസിഡന്റ് ജോയ് കൊന്നക്കല്‍ അറിയിച്ചു.

അധ്വാന വര്‍ഗ പഠന സിദ്ധാന്ത പഠന വേദിയുമായി പാര്‍ട്ടിക്ക് ബന്ധമില്ല. കോട്ടയം തിരുനക്കര മൈതാനിയില്‍ ഒന്‍പതുമുതല്‍ 15 വരെ കേരളാകോണ്‍ഗ്രസ് (എം) സംസ്ഥാന കമറ്റി നടത്തുന്ന കെ എം മാണി അനുസ്മരണമല്ലാതെ കേരളത്തില്‍ മറ്റൊരിടത്തും പാര്‍ട്ടി പരിപാടികള്‍ നടത്തുന്നില്ല. ഈ പരിപാടിയില്‍ ജില്ലയില്‍ നിന്നും 500 പേര്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വിട്ടവര്‍ നടത്തുന്ന അനുസ്മരണ പരിപാടിയില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും ജോയ് കൊന്നക്കല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...