ശോഭ സുരേന്ദ്രന്‍റെ പരാതികള്‍ ഗൗനിക്കേണ്ടതില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശോഭാ സുരേന്ദ്രന്‍റെ പരാതികള്‍ ഗൗനിക്കാതെ മുന്നോട്ട് പോകാന്‍ കെ. സുരേന്ദ്രന്‍ പക്ഷത്തിന്‍റെ തീരുമാനം. ബിജെപി കേന്ദ്ര നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതിരുന്ന ശോഭയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം ദേശീയ നേതാക്കളെ അറിയിച്ചു.

ആറ്റിങ്ങല്‍, പാലക്കാട് എന്നിവിടങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകാന്‍ ശോഭാ സുരേന്ദ്രനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പ്രചാരണത്തിനില്ലെന്നായിരുന്നു ശോഭയുടെ ഉറച്ച നിലപാട്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശോഭ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം ഇനി ഒത്തു തീര്‍പ്പ് ആവശ്യമില്ലെന്ന കര്‍ശന നിലപാടിലേക്ക് സുരേന്ദ്രന്‍ പക്ഷം നീങ്ങിയത്.

കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശവും ശോഭ പാലിക്കാത്തതിനാല്‍ അവരും ഇനി ഇടപെടില്ലെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്‍റെ വിലയിരുത്തല്‍. ശോഭാ സുരേന്ദ്രനും പി.എം വേലായുധനും ഒഴികെയുള്ള മറ്റെല്ലാവരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നിര്‍ദേശ പ്രകാരം കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യങ്ങള്‍ കൂടി കെ സുരേന്ദ്രന്‍ പരിഗണിക്കും. എന്നാല്‍ ഈ മാസം 27 ന് ശേഷം പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രനോടൊപ്പമുള്ളവര്‍ പറയുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ സുരേന്ദ്രന്‍ പക്ഷം മനഃപൂര്‍വം ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...