ആന്ധ്ര സ്വദേശിക്ക് കോവിഡ് : കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുനാഗപ്പള്ളി ടൗണ്‍, കെ. എസ് .ആര്‍ .ടി. സി, എസ് .കെ. വി , കന്നേറ്റി, ടി .ടി .ഐ, അയണിവേലി മേഖലകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ ഗേള്‍സ് ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വന്ന സാമൂഹ്യ അടുക്കളയും പൂട്ടി.

കഴിഞ്ഞ 22 ന് മത്സ്യം നിറച്ച കണ്ടയ്നറുമായെത്തിയ 28 വയസുകാരനായ ആന്ധ്രാ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓച്ചിറയിലെ സത്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു വന്ന ഇയാളെ പരിശോധനാ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പള്ളി ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ പിടിയിലായതിനു ശേഷം ഇയാളുമായി നേരിട്ടു ബന്ധപ്പെട്ട 35 ഓളം പേരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരുന്നു.

കൂടുതല്‍ പേര്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടാകുമെന്നാണറിയുന്നത്. ഇന്നലെ വൈകിട്ട് വരെ 35 ഓളം പേരുടെ സ്രവ പരിശോധന കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പൂര്‍ത്തിയായി. ഇതില്‍ 14 പേരെ വിവിധ കേന്ദ്രങ്ങളിലായി ക്വാറന്‍റീനിലാക്കി. ബാക്കിയുള്ളവരെ വീടുകളിലുംനിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ ജീവനക്കാര്‍, നഗരസഭാ ജീവനക്കാര്‍, ആരോഗ്യ വിഭാഗം, പോലീസ്, ചായക്കടയിലെ രണ്ട് പേര്‍, എന്നിവര്‍ രോഗിയുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്​. ഇവരെയാണ്​ ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

The post ആന്ധ്ര സ്വദേശിക്ക് കോവിഡ് : കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...