പ്രവാസി വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്സില്‍ മത്സരം ; ജോസ് കെ.മാണി ഇന്ന് ഗവര്‍ണറെ കണ്ടു ; പി.ജെ ജോസഫിന്റെ സമരം മെയ് 2ന് കൊച്ചി വിമാനത്താവളത്തിന് മുന്‍പില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ അടിയന്തിരമായി തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍  മെയ് 2ന് കൊച്ചി വിമാനത്താവളത്തിന് മുന്‍പില്‍ ധര്‍ണ നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എക്‌സ് എംപി അറിയിച്ചു.

രാവിലെ 10 മുതല്‍ 2 വരെയാണ് ധര്‍ണ. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചുവരവ് ത്വരിതപ്പെടുത്തണമെന്നും പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്ത് അവരെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നുമാണ് പ്രധാന ആവശ്യം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രിയില്‍ നിന്നും ഇതിനുള്ള  അനുമതി വാങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പിജെ ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ജോയ് എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ധര്‍ണയെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അറിയിച്ചു.

പ്രവാസി വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ജോസ് കെ മാണി പക്ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ ഇന്ന് നേരിട്ടുകണ്ട് ഇതേആവശ്യം ഉന്നയിച്ചുകൊണ്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ പി.ജെ ജോസഫും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട്  നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

The post പ്രവാസി വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്സില്‍ മത്സരം ; ജോസ് കെ.മാണി ഇന്ന് ഗവര്‍ണറെ കണ്ടു ; പി.ജെ ജോസഫിന്റെ സമരം മെയ് 2ന് കൊച്ചി വിമാനത്താവളത്തിന് മുന്‍പില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...