കേരളാകോണ്‍ഗ്രസ് (ബി) വെറും ഞാഞ്ഞൂലാണെന്ന് കെ.രാജു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എയ്ക്കും കേരള കോണ്‍ഗ്രസ് ബിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ കെ രാജു. സി പി ഐക്കെതിരെ പുലഭ്യം പറയാന്‍ വേണ്ടി മാത്രമാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് വരുന്നത് .

എല്‍ ഡി എഫ് ഘടക കക്ഷിയിലെ ഞാഞ്ഞൂലുകളാണ് കേരളാ കോണ്‍ഗ്രസ് (ബി) എന്നും കെ.രാജു പരിഹസിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗമാണ് കെ.രാജുവിന്റെ വിമര്‍ശനത്തിന് ആധാരം. ഇടത് മുന്നണിയിലെ ഘടക കക്ഷി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് പ്രവര്‍ത്തിക്കാന്‍ അറിയില്ല ഞാഞ്ഞൂലുകള്‍ സി പി ഐയെ വിമര്‍ശിക്കാന്‍ വരേണ്ട എന്നും കെ.രാജു പരിഹസിച്ചു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കും എന്നും ഇപ്പോഴെ മന്ത്രിയാകേണ്ട എന്നും കെ.രാജു.

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാക്കിയത് കെ.രാജു 2019 ല്‍ ഇറക്കിയ ഉത്തരവാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് (ബി) യുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാര്‍ ആരോപിച്ചത്. പത്തനാപുരത്ത് പ്രാദേശിക തലത്തില്‍ പലപ്പോഴായി ഗണേഷ് കുമാര്‍ സി പി ഐക്കെതിരെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഗൗരവകരമായി തന്നെയാണ് കാണുന്നത് എന്നും രാജു വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ സാമാന്യ ജ്ഞാനം ഇല്ലാത്തയാളാണ് ഗണേഷ് കുമാര്‍ എന്നും സുപ്രീം കോടതിയാണ് ബഫര്‍ സോണില്‍ തീരുമാനമെടുത്തതെന്നും കെ.രാജു തിരിച്ചടിച്ചു. ഗണേഷ് കുമാര്‍ എല്ലാ രീതിയിലും നല്ല നടനാണ് എന്നും അവസരം കിട്ടുമ്പോഴെല്ലാം സി പി ഐക്കെതിരെ പുലഭ്യം പറയുമെന്നും കെ രാജു പരിഹസിച്ചു.

നേരത്തെ സി പി ഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലും കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എക്ക് രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഗണേഷ് കുമാര്‍ എം എല്‍ എ ഇടതുപക്ഷ സ്വഭാവം ആര്‍ജിച്ചിട്ടില്ല എന്നാണ് സി പി ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2001 ല്‍ സി പി ഐ പ്രവര്‍ത്തകരോടു കാട്ടിയ അതേ നിലപാടാണ് കെ.ബി ഗണേഷ് കുമാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

നേരത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ സി പി ഐ നേതാക്കള്‍ വീടു കയറിയെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. കൂടെ നിന്ന്ചതിക്കുന്നവരാണ് സി പി ഐക്കാര്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിറവന്തൂരില്‍ തന്റെ സ്വീകരണം നടക്കുമ്പോള്‍ മറ്റൊരു വശത്ത് മൈക്കാമൈനില്‍ സി പി ഐയുടെ രണ്ട് നേതാക്കള്‍ തന്നെ തോല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് വീടു കയറുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ എല്‍ ഡി എഫ് മണ്ഡലം യോഗം പോലും ചേരാന്‍ സാധിക്കുന്നില്ല എന്നും ഗണേഷ് കുമാറിന് മന്ത്രിമാരോട് അലര്‍ജിയാണ് എന്നും വിമര്‍ശനം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും കത്തുന്നു വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി...

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...