കേരളത്തിന് 1663 കോടി അനുവദിച്ചു ; കൊല്ലം ടു ആഞ്ഞിലിമൂട് 54 കിലോമീറ്റർ നാലുവരിപ്പാതയാകും

For full experience, Download our mobile application:
Get it on Google Play

ദില്ലി: 54.37 കിലോമീറ്റർ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നറിയപ്പെടുന്ന, അറുനൂറിലധികം സംസ്കരണ യൂണിറ്റുകൾ ഉള്ള കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റോഡ് നവീകരണം കശുവണ്ടി മേഖലയ്ക്ക് പുറമെ കയർ, സെറാമിക്സ്, റെയർ എർത്ത്, മത്സ്യബന്ധനം തുടങ്ങിയ പ്രധാന വ്യവസായ മേഖലകൾക്കും വളരെയേറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. കൊല്ലം തുറമുഖവുമായുള്ള മികച്ച കണക്റ്റിവിറ്റി ഗതാഗത ചെലവ് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ചരക്കുനീക്കം സുഗമമാക്കാനും സഹായിക്കും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.

നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ റോഡ് സുരക്ഷ വർദ്ധിക്കുകയും നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ പരിഹാരമാവുകയും ചെയ്യും. ദേശീയപാത 183-ന്റെ ഭാഗമായ ഈ പദ്ധതി, അന്തർസംസ്ഥാന – പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം പെരിയാർ ടൈഗർ റിസർവ്, തേക്കടി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യും. ഇത് മേഖലയിലെ ടൂറിസം വികസനത്തിനും സമഗ്രമായ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ ഊർജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര നടപടി

0
ഇടുക്കി: തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...