ശബരിമല സ്റ്റോക്ക് ബുക്കിനെതിരെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമലയിൽ സൂക്ഷിക്കുന്ന സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്ന തരത്തിലുള്ള രജിസ്റ്ററാണ് ശബരിമലയിലുള്ളതെന്ന് കോടതി വിമർശിച്ചു. ഇത്തരമൊരു രജിസ്റ്റർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലൊരു സ്ഥാപനത്തിന് യോജിച്ചതല്ലെന്നും സമഗ്രമായ ഡിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് നിർണായക നിർദേശം നൽകിയത്. ശബരിമലയിലേക്ക് രണ്ട് നിലകളുള്ള 1,000 സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.

കോടതിയിൽ ഹാജരാക്കിയ സ്റ്റോക്ക് ബുക്കിൽ 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും, അവയുടെ കൃത്യമായ വിശദാംശങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010 മുതൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ രജിസ്റ്റർ പര്യാപ്തമല്ലെന്നും ഇത്തരമൊരു രേഖാസംവിധാനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സാധനങ്ങളുടെ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഇത് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമാക്കാനും ബെഞ്ച് നിർദേശിച്ചു.

ശബരിമലയിലേക്ക് രണ്ട് നിലകളുള്ള 1,000 സ്റ്റീൽ കട്ടിലുകൾ വാങ്ങാൻ 1.66 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ദേവസ്വം ബോർഡ് ഭരണാനുമതി നൽകിയെങ്കിലും ഓംബുഡ്‌സ്മാൻ ചില അപാകതകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഓഡിറ്റ് വിഭാഗം എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി സ്റ്റോക്ക് രജിസ്റ്റർ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു

0
മലപ്പുറം: കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു....

അവധിക്കാലത്ത് ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ ; അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

0
അബുദാബി : ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം...

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...