കിളികൊല്ലൂര്‍ മര്‍ദ്ദനം : കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനികന്‍റെ മാതാവ് പ്രതിരോധമന്ത്രിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കിളികൊല്ലൂരില്‍ സൈനികനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മര്‍ദനമേറ്റ വിഷ്ണുവിന്‍റെ അമ്മ പ്രതിരോധമന്ത്രിയെ സമീപിച്ചു. ഇമെയില്‍ വഴിയും തപാലിലുമാണ് സലിലകുമാരി രാജ്നാഥ് സിങ്ങിന് പരാതി അയച്ചത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികന്‍ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയും പോലീസ് ക്രൂരമായി മര്‍ദിച്ചത്.

പോലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി വിഷ്ണുവിനെയും വിഘ്നേഷിനെയും 12 ദിവസം ജയിലിലിട്ടു. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുകയാണെന്നും കര്‍ശന നടപടി വേണമെന്നും പ്രതിരോധമന്ത്രിക്കയച്ച പരാതിയില്‍ വിഷ്ണുവിന്‍റെ അമ്മ ആവശ്യപ്പെട്ടു. യുവാക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ചും, ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറും അന്വേഷണം തുടരുകയാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...