ഹൈബി ഈഡന്‍ എംപിയുടെ ലോങ് മാര്‍ച്ച് ; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഇന്ന് വൈകിട്ട് 3 മുതല്‍ 8 വരെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹൈബി ഈഡന്‍ എംപി പൗരത്വ ഭേദഗതി നിയമത്തിനെതിരേ നയിക്കുന്ന ലോങ് മാര്‍ച്ചിനോടനുബന്ധിച്ച്‌ ഇന്ന് വൈകിട്ട് മൂന്നു മുതല്‍ എട്ടു വരെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാള്‍, ബാനര്‍ജി റോഡ്, എംജി റോഡ്, വില്ലിങ്ടണ്‍ ഐലന്‍ഡ് വരെയും അഞ്ചു മുതല്‍ എട്ടു വരെ തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി എന്നിവടങ്ങളിലും ഗതാഗത ക്രമീകരണമുണ്ടാകുമെന്നു പോലീസ് അറിയിച്ചു.

കലൂര്‍ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലൂര്‍ കതൃക്കടവ് റോഡ് വഴി കടവന്ത്ര, സഹോദരന്‍ അയ്യപ്പന്‍ റോഡ്, പള്ളിമുക്ക് വഴി പോകണം. കുണ്ടന്നൂര്‍ ഭാഗത്തുനിന്നു തേവര വഴി എറണാകുളത്തേക്കു വരുന്ന വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡ് ഒഴിവാക്കി ബിഒടി ഈസ്റ്റ് വഴി പോകണം. ലോങ് മാര്‍ച്ച്‌ തേവര പാലം കടക്കുന്ന സമയം എറണാകുളം ഭാഗത്തു നിന്നു പശ്ചിമകൊച്ചിയിലേക്കു പോകുന്ന വാഹനങ്ങള്‍ തേവര – പണ്ഡിറ്റ് കറുപ്പന്‍ വഴി തേവര ഫെറി ജങ്ഷന്‍ വഴി പോകണം. എറണാകുളം ഭാഗത്തുനിന്നു മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ ബിഒടി വെസ്റ്റ്, പ്യാരി ജങ്ഷന്‍, പോസ്റ്റ് ഓഫീസ് റോഡ്, കഴുത്ത്മുട്ട് ജങ്ഷന്‍ വഴി പോകണം.  മട്ടാഞ്ചേരിയില്‍ നിന്നു തോപ്പുംപടിയിലേക്കു പോകേണ്ട വാഹനങ്ങള്‍ക്കു ലോങ് മാര്‍ച്ച്‌ വാത്തുരുത്തി എത്തുന്നതുവരെ സാധാരണനിലയില്‍ പോകാവുന്നതാണ്.

മാര്‍ച്ച്‌ തോപ്പുംപടിയില്‍ എത്തുമ്പോള്‍ വാഹനങ്ങള്‍ കപ്പലണ്ടിമുക്ക്, പറവാന ജങ്ഷന്‍ വഴി തോപ്പുംപടിയിലേക്കു പോകണം. ലോങ് മാര്‍ച്ച്‌ ലോബോ ജങ്ഷനില്‍ എത്തുമ്പോള്‍ ഫോര്‍ട്ട് കൊച്ചി, കമാലക്കടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കെജെ ജേക്കബ് റോഡ്, വെളി ജങ്ഷന്‍, പപ്പങ്ങമുക്ക് വഴി തോപ്പുംപടിയിലേക്കു പോകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....