കൊലയ്ക്ക് കാരണം ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാതിരുന്നതോ ? കൊല്ലത്തെ ബ്യൂട്ടീഷന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം സ്വദേശിനിയെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പോലീസിന് ലഭിച്ചതായി വിവരം. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽവെച്ച് കൊലപ്പെടുത്തിയ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രശാന്തും സുചിത്രയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. പ്രശാന്തിന്റെ  ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ആ ബന്ധം വളരുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

രണ്ടര ലക്ഷം രൂപയാണ് പ്രശാന്ത് സുചിത്രയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഈ സാമ്പത്തിക ഇടപാടുകളും ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതെയിരുന്നതുമാണ് കെലാപാതകത്തിലേക്ക് പ്രശാന്തിനെ നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി.

കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി.

The post കൊലയ്ക്ക് കാരണം ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാതിരുന്നതോ ? കൊല്ലത്തെ ബ്യൂട്ടീഷന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...