കോമളം പാലം നിര്‍മാണത്തിനുള്ള ടെന്‍ഡറായി ; അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോമളം പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡറായതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ആലപ്പുഴ സൂപ്രണ്ടിംഗ് എന്‍ജിനീയറാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് പാലം ഗതാഗതയോഗ്യമല്ലാതായത്. എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും പുതിയ പാലം പണിയണമെന്നുള്ള വിദഗ്ധ ഉപദേശം ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു. തൊട്ടടുത്ത ബജറ്റില്‍ പാലത്തിനുള്ള തുക ഉള്‍ക്കൊള്ളിക്കണമെന്ന എംഎല്‍എയുടെ നിര്‍ദേശത്തിന് അനുസരിച്ച് 20 ശതമാനം തുക ബജറ്റില്‍ വകയിരുത്തി.

നാലു മാസത്തിനകം തന്നെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള സാങ്കേതിക പഠനങ്ങള്‍ക്ക് ശേഷം എസ്റ്റിമേറ്റും ഡിസൈനും തയാറാക്കുകയും ജൂലൈ മാസം ഭരണാനുമതി ലഭിക്കുകയും ചെയ്തു. ഭരണാനുമതി കിട്ടി ഒരു മാസത്തിനുള്ളില്‍ തന്നെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി നേടിയതിനു ശേഷമാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്. 143.1 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള ഹൈലെവല്‍ ബ്രിഡ്ജാണ് കോമളത്ത് പുതുതായി പണിയുന്നത്. ടെന്‍ഡറുകള്‍ സ്വീകരിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 13 ഉം തുറക്കുന്നത് സെപ്റ്റംബര്‍ 16നുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...