വേനലവധിയുടെ തിരക്കിൽ കോന്നി ആനക്കൂട്

For full experience, Download our mobile application:
Get it on Google Play

കോന്നി: വേനലവധിയുടെ തിരക്കിൽ ആനക്കൂട്. മൂന്ന് ദിവസത്തെ പൊതു അവധിയിൽ കോന്നിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആനക്കൂട്ടിൽ വന്‍ തിരക്ക്. ഈ അടുത്ത കാലത്ത് ആനക്കൂട്ടിലെത്തിച്ച ഒന്നേകാൽ വയസുള്ള കൊച്ചയ്യപ്പൻ എന്ന കുട്ടിക്കൊമ്പനാണ് ആനക്കൂട്ടിലെ താരം . പ്രിയദർശിനി, മീന, ഈവ, കൃഷ്ണ, നീലകണ്ഡൻ എന്നീ ആനകളാണ് ഇവിടുത്തെ  മറ്റ് അന്തേവാസികൾ. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ആനസവാരി നിർത്തിവെച്ചിരിക്കുകയാണ്. അതേ പോലെ മുൻപ് ആനകളെ കുളിപ്പിക്കാൻ അച്ചൻകോവിലാറ്റിൽ സഞ്ചായത്ത് കടവിൽ കൊണ്ടു പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ആനക്കൂട്ടിൽ തന്നെ കുളിപ്പിക്കുകയാണ്. കൂടാതെ രാവിലെ പത്ത് റൗണ്ട് ആനകളെ നടത്തിക്കും . ആനകളുടെ നടത്തവും കുളിയും കാണാനും ചിത്രങ്ങൾ ക്യാമറയിൽ പകർത്താനും വിനോദ സഞ്ചാരികൾ എത്താറുണ്ട്.

ആനകളെ കൂടാതെ, ആന മ്യൂസിയം, പാർക്ക്, വനവിഭവങ്ങൾ ലഭിക്കുന്ന വനശ്രീ, ഗജരാജ പേപ്പർ നിർമ്മാണ യൂണിറ്റ് അടക്കം വൈവിധ്യമാർന്ന കാഴ്ച്ചകൾ ഇവിടെ കാണാൻ കഴിയും. ആനക്കൂടിന്റെ ചരിത്രം ഇങ്ങനെയാണ് – 1942 ലാണ് 9 ഏക്കർ സ്ഥലത്ത് ആനക്കുട് സ്ഥാപിക്കുന്നത്. പൂർണ്ണമായും കമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 12.65 മീറ്റർ നീളത്തിലും 8.6 മീറ്റർ വീതിയിലും 7 മീറ്റർ ഉയരത്തിലും ആണ് കൂട് നിർമ്മിച്ചിരിക്കുന്നത് . 6 ആനകൾക്ക് പരിശീലനം നൽകത്തക്ക രീതിയിൽ അറകളായി ആണ് നിർമ്മാണം. ആദ്യകാലത്ത് വാരിക്കുഴികൾ നിർമ്മിച്ച് താപ്പാനകളെ ഉപയോഗിച്ച് വനത്തിൽ നിന്ന് ആനകളെ ഇവിടെ എത്തിച്ച് മെരുക്കി പരിശീലനം നൽകി എടുക്കാറുണ്ടായിരുന്നു. എന്നാൽ 1977 ൽ ആനപിടുത്തം നിർത്തലാക്കി . കോന്നിയിൽ കൊച്ചയ്യപ്പൻ, രഞ്ജി, പത്മനാഭൻ , ബാലകൃഷ്ണൻ, സോമൻ, വേണു , രമേശൻ, മണി (കോന്നി മണിയൻ) എന്നി ആനകളായിരുന്നു ആദ്യകാലത്തെ താപ്പാനകൾ. ഇന്ത്യ പോർച്ചുഗല്ലിന് സമ്മാനമായി സംയുക്ത എന്ന ആനയെ നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...