വാർദ്ധക്യത്തിലിരിക്കുന്നവര്‍ക്ക് സ്വാന്ത്വനവുമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകൽ വീട് തുറന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: വാർദ്ധക്യത്തിലിരിക്കുന്നവര്‍ക്ക്  സ്വാന്ത്വനമായി പകൽ വീടൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി. 2018 -19 വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയാണ് പകൽവീട് നിർമ്മിച്ചത്.

മക്കൾ ജോലിക്ക് പോകുമ്പോൾ പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധ മാതാപിതാക്കളുടെ മാനസിക സംഘർഷം അകറ്റുകയും വൃദ്ധജനങ്ങളെ പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പകൽ വീട് നിർമ്മിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവർത്തനസമയം. വൈകുന്നേരങ്ങളിൽ ഇവരെ തിരികെ വീടുകളിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

ഇരുപത്തിയഞ്ച് പേരെ ഒരേ സമയം ഇവിടെ സംരക്ഷിക്കുവാൻ കഴിയും. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും വൈകുന്നേരത്തെ ചായയും ലഘു ഭക്ഷണവുമെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇവരുടെ മാനസികോല്ലാസത്തിനായി പ്രായമായവരെ ഉൾപ്പെടുത്തി കലാ പരിപാടികളും സംഘടിപ്പിക്കും.

പതിനാല് ലക്ഷത്തോളം രൂപ ഭക്ഷണത്തിനും മറ്റ് ചിലവുകൾക്കുമായി മാറ്റി വെച്ചിട്ടുണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കോന്നിയൂർ പി. കെ പകൽ വീട് ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്  റോസമ്മ ബാബുജി അദ്ധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോബിൻ പീറ്റർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ജയലാൽ, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്  ലിസിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ വിശ്വംഭരൻ, പി.ആർ രാമചന്ദ്രൻ പിള്ള, മാത്യൂ തോമസ്, എലിസബത്ത് രാജു, പ്രീയ എസ് തമ്പി, മിനി വിനോദ്, ബി ഡി ഒ ഗ്രേസി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...