കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിധി നടപ്പാക്കിയില്ലെങ്കില്‍ ജില്ലാ കളക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. കേസിലെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ രണ്ട് കോടതികളുടെ ഉത്തരവുണ്ട്. എന്നിട്ടും ഭരണം ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ കളക്ടറോട് നേരിട്ട് ചോദിച്ചോളാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ പോലീസ് ഇല്ലാതെ പള്ളി ഏറ്റെടുക്കാനാകില്ല. ശബരിമല സീസണ് ആയതിനാല്‍ കൂടുതല്‍ പോലീസിനെ ഉപയോഗിക്കാന്‍ ആകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 23ന് കോടതി വീണ്ടും പരിഗണിക്കും.