Thursday, April 25, 2024 2:27 pm

ഓപ്പറേഷന്‍ കഴിഞ്ഞ ചുമട്ടുതൊഴിലാളിയെ മര്‍ദ്ദിച്ചു ; കോയിപ്രം എസ്.ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: പരാതി അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ചുമട്ടുതൊഴിലാളിയെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. ഇതിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലൈയിന്റ്  അതോറിറ്റിക്കും പരാതി നല്കി.

അയിരൂര്‍ കോറ്റാത്തൂർ കൈതക്കോടി കണക്കൽ മേപ്പുറത്ത് സജിവ് കുമാർ, യൂണിയൻ സെക്രട്ടറി പ്ലാങ്കമണ്‍ വെള്ളിയറ ആലുങ്കൽ പുരുഷോത്തമൻ എന്നിവരാണ് പരാതി നല്‍കിയത്. കോയിപ്രം പോലീസ് സ്റ്റേഷനിലെ എസ്.ഐ സജിത്ത് മര്‍ദ്ദിച്ചെന്നാണ് പരാതി. ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്റെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ കടയുടമ നല്‍കിയ പരാതിയെ തുടർന്ന് കഴിഞ്ഞ 3 ന് കോയിപ്രം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. സജിത്ത് എന്ന എസ്ഐ സജീവ് കുമാര്‍ തന്നെ വിളിച്ച് പരാതിയുണ്ടെന്നും സ്റ്റേഷനിലേക്ക് വരണമെന്നും ആവശ്യപ്പെട്ടെന്ന് സജീവ്‌ പരാതിയില്‍ പറയുന്നു.

തുടർന്ന് സജീവൻ യൂണിയൻ സെക്രട്ടറി പുരുഷോത്തമനേയും കൂട്ടി സ്റ്റേഷനിലെത്തി. കൂടെ വന്ന യൂണിയൻ സെക്രട്ടറിയെ ആക്രോശഭാവത്തിൽ ഇറങ്ങി പുറത്തു നില്‍ക്കെടായെന്ന് പറയുകയും തുടര്‍ന്ന് സജിവ് കുമാറിനെ പിടിച്ച് പുറത്ത്  ഇടിക്കുകയും നാഭിഭാഗത്ത് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് വീണ്ടും മര്‍ദ്ദിക്കുവാൻ തുടങ്ങിയപ്പോൾ ഓപ്പറേഷൻ ചെയ്ത പാട് കാണിച്ചെന്നും അപ്പോള്‍ മര്‍ദ്ദനം  മർദ്ധനം നിർത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. കോവിഡ് രോഗം ഉണ്ടായിരുന്ന സജീവ് ക്വോറന്റയിന്‍ കഴിഞ്ഞ് വിശ്രമത്തിലിരിക്കുകയായിരുന്നു. മുന്‍പ് ശസ്ത്രക്രിയയും കഴിഞ്ഞിരുന്നതിനാൽ ശാരീരിക ശേഷിക്കുറവുള്ള തന്നെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

എന്നാൽ സജീവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അയാള്‍ അതിന് അവകാശിയാണന്നും എസ്ഐ പറഞ്ഞു. ജനമൈത്രി സ്റ്റേഷനായ കോയിപ്പുറത്ത് മുമ്പും ചില ഉദ്യോഗസ്ഥരെപ്പറ്റി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു എന്ന് പറയുന്നു. ഇവിടെയെത്തുന്ന സാധാരണക്കാരെ കാരണം കൂടാതെ ഉപദ്രവിക്കുന്നത് പതിവാണെന്നും  നാട്ടുകാർ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...