കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് കെ.പി അനില്‍കുമാര്‍ പറഞ്ഞു. രാജിക്കത്ത് സോണിയ ഗാന്ധിക്കും കെ.സുധാകരനും കൈമാറി. കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. ആളുകളെ നോക്കി നീതി നടപ്പാക്കുന്നു, പിന്നില്‍ നിന്ന് കുത്തേറ്റുമരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പട്ടികയെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലായിരുന്നു. അനില്‍കുമാറിന്റെ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചില്ല. കടുത്ത നടപടിയിലേക്ക് കെ.പി.സി.സി കടക്കാനിരിക്കെയാണ് പാര്‍ട്ടിവിട്ടത്. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷം പദവിയില്ലാതെ ഇരുന്നത് ഇതിന്റെ തിക്തഫലം. വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...