കെഎസ്എഫ്ഇയിലെ റെയ്ഡ് ; മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെതിരെ സിപിഐഎമ്മിലെ ഒരു വിഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെ ഉന്നമിട്ട് സിപിഐഎമ്മിലെ ഒരു വിഭാഗം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയിഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണെന്നാണ് ആരോപണം. രമണ്‍ ശ്രീവാസ്തവ സ്വകാര്യ ചിട്ടിക്കമ്പനിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ലക്ഷ്യമിട്ടത് ശ്രീവാസ്തവയെയെന്നും സൂചനയുണ്ട്. അതേസമയം വിജിലന്‍സ് റെയ്ഡില്‍ അതൃപ്തിയുമായി സിപിഐയും രംഗത്ത് എത്തിയിരുന്നു.

കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധന അനാവശ്യമായിരുന്നുവെന്നാണ് സിപിഐഎം നിലപാട്. റെയ്ഡിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്ന ആരോപണമാണുള്ളത്. മുഖ്യമന്ത്രി അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കുമ്പോള്‍ റെയിഡ് നടന്നത് അസ്വാഭാവികമാണെന്നാണ് സിപിഐഎം നിലപാട്. നിലവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്നാണ് സിപിഐഎം നേതാക്കളുടെ വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...