ആനവണ്ടിക്ക് വൃത്തിപോരാ : പരിഹരിക്കാനൊരുങ്ങി അധികൃതർ ; പരാതി ലഭിച്ചാല്‍ നടപടിയെടുക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെഎസ്‌ആര്‍ടിസി ബസുകളില്‍ വേണ്ടത്ര വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി അധികൃ‌തര്‍. വൃത്തിക്കുറവുള്ള കെഎസ്‌ആര്‍ടിസി ബസുകളുടെ ചുമതലയുള്ള ഗാരേജുകളിലെ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാരെ കൂടാതെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പരാതികള്‍ അറിയിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ബസുകള്‍ കഴുകി വൃത്തിയാക്കിയെ സര്‍വീസ് നടത്താവൂ എന്ന് കെഎസ്‌ആര്‍ടിസി സിഎംഡി.യുടെ ഉത്തരവുണ്ട്. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടാറില്ല.

ഗാരേജ് അധികാരികളുടെ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഡിപ്പോകളില്‍ ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തു നിന്നുള്ളവരാണ്. പലരും മുന്നിലെ ചില്ല് നന്നായി കഴുകിയ ശേഷം ബസ് ഒന്നാകെ നനച്ച്‌ ജോലി അവസാനിപ്പിക്കും. ഗാരേജ് അധികാരികള്‍ ഇത് കണ്ടില്ലെന്നും നടിക്കും. ചെറിയ ഡിപ്പോകളിലും മറ്റും വാഹനങ്ങള്‍ കുറവായതിനാല്‍ ഭേദപ്പെട്ട രീതിയില്‍ കഴുകാറുണ്ട്. എന്നാല്‍, വലിയ ഡിപ്പോകളില്‍ ബസുകള്‍ കൂടുതലായതിനാല്‍ കഴുകല്‍ ചടങ്ങിലൊതുങ്ങും.

ബസിന്റെ പ്ലാറ്റ്‌ഫോം, സീറ്റുകള്‍, ജനല്‍ ഷട്ടര്‍, ഡ്രൈവറുടെ ക്യാബിന്‍, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരില്‍ നിന്ന്‌ പരാതി ഉയരാന്‍ കാരണം. ഇനി മുതല്‍ ഇത്തരത്തില്‍ ഫോട്ടോ, വീഡിയോ അടക്കമുള്ള തെളിവുകള്‍ സഹിതം പരാതി ലഭിച്ചാല്‍ ഗാരേജ് അധികാരിക്കെതിരെയും ചുമതലപ്പെട്ട ജീവനക്കാര്‍ക്കെതിരെയും അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...