തിരുവല്ല റാന്നി റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണം ; സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍ : തിരുവല്ല റാന്നി റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണമെന്ന് സി.പി.ഐ എഴുമറ്റൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിയ പല ബസുകളും പുനരാരംഭിക്കാത്തതിനാല്‍ രൂക്ഷമായ യാത്രാ ക്ലേശമാണ് റൂട്ടില്‍ അനുഭവപ്പെടുന്നത്. ശാന്തിപുരം-ആനക്കുഴി റോഡിന്‍റെ ടാറിംങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും എഴുമറ്റൂല്‍ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലെ രണ്ടാംഘട്ട കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തീകരിക്കണമെന്നും വാളക്കുഴി നാരകത്താനി റോഡിന്‍റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു.

ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.സാം പള്ളിക്കല്‍, ലൈജു സാമുവല്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം എബ്രഹാം തോമസും അനൂശോചന പ്രമേയം ജോമോനും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ. സതീശ്, ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി, ജെയിംസ് ജോണ്‍, പി.ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു. പി.ടി മാത്യു(സെക്രട്ടറി),ലിബു തൊട്ടിയില്‍(അസി.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...