ക്രിസ്മസ് – പുതുവത്സര അവധിക്കാല യാത്രകളിലൂടെ കെഎസ്ആര്‍ടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ക്രിസ്മസ് – പുതുവത്സര അവധിക്കാല യാത്രകളിലൂടെ കെഎസ്ആര്‍ടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. കൊല്ലം ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെല്‍ നേടിയത്. 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ 7,56,000 രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5,96,000 രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5,60,120), പത്തനാപുരം (2,55,790), പുനലൂര്‍ (3,42,980), ചാത്തന്നൂര്‍ (2,32,260), കുളത്തൂപ്പുഴ (90,000), ആര്യങ്കാവ് (34,400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളില്‍ നിന്ന് ലഭിച്ച വരുമാന നിരക്ക്. തിരുവൈരാണിക്കുളം നടതുറപ്പ് അനുബന്ധിച്ച് എല്ലാ ദിവസവും കൊല്ലം ഡിപ്പോയില്‍ നിന്നും ബസുകള്‍ ഉണ്ടാകും.

ഡീലക്‌സ് ബസിന് 850 രൂപയും ലോ ഫ്‌ലോര്‍ എസിക്ക് 1,100 രൂപയുമാണ് നിരക്ക്. ജനുവരി 6, 30 തീയതികളില്‍ ഗവി യാത്രാ ഉണ്ടായിരിക്കും. നിരക്ക് 1,750 രൂപ. ജനുവരി 10, 25 തീയതികളില്‍ മൂന്നാര്‍ – കാന്തല്ലൂര്‍ യാത്രയും പാഞ്ചാലിമേട് യാത്രയും ഉണ്ടായിരിക്കും. മൂന്നാര്‍ 2,380 രൂപ, പാഞ്ചാലിമേട് 820 രൂപ എന്നിങ്ങനെയാണ് നിരക്ക്. ജനുവരി 11, 24 ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല് യാത്ര രാവിലെ 5ന് ആരംഭിക്കും. നിരക്ക് 820 രൂപ. ജനുവരി 17, 31 ദിവസങ്ങളില്‍ വാഗമണ്‍, പൊന്മുടി യാത്രകള്‍ ഉണ്ടായിരിക്കും. വാഗമണ്‍ യാത്രയുടെ നിരക്ക് 1,020 രൂപ, പൊന്മുടി യാത്രയ്ക്ക് 650 രൂപയുമാണ് നിരക്ക്. ജനുവരി 18ന് കന്യാകുമാരി യാത്ര രാവിലെ 4.30ന് കൊല്ലത്ത് നിന്നും ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവ സന്ദര്‍ശിക്കും. നിരക്ക് 800 രൂപ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...