കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും. ശമ്പളം നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 45 കോടികൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ച ശമ്പള തുക ഇന്ന് മുതല്‍ ഗടുക്കളായി നല്‍കാനും ആലോചനയുണ്ട്. സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി യും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. 18 മുതല്‍ ഐ.എന്‍.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും.

മാര്‍ച്ചിലെ ശമ്പളത്തിനായി ജോലി ചെയ്ത് 47 ദിവസമായിട്ടും കൂലിയില്ലാത്ത ദയനീയാവസ്ഥയാണ് ജീവനക്കാരുടെത്. മുപ്പത് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 75 കോടിയുണ്ടങ്കിലെ ശമ്പളം നല്‍കാനാകൂ. അതുകൂടി തരണമെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുവദിച്ച മുപ്പത് കോടി ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. അതുപയോഗിച്ച്‌ ഗഡുക്കളായി ശമ്പളം നല്‍കാനും ആലോചനയുണ്ട്. അതേസമയം മാനേജ്‌മെന്റിനെതിരെ സി.ഐ.ടി.യു യൂണിയന്റെ സമരം കടുപ്പിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...