ഇന്ന്‌ ​മു​ത​ല്‍ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​റി​ല്‍​നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തി​നെ ​തു​ട​ര്‍​ന്ന്​ ഇന്ന്‌ ​മു​ത​ല്‍ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​ന​സ​മ​യ​ത്ത് അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വി​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ട് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ചും സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​​ഗ​ണി​ച്ചാ​ണ് ത​മി​ഴ്നാ​ട് നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ച​ത്. ഡി​സം​ബ​ര്‍ ആ​റി​ന്​ ​ഗ​താ​​ഗ​ത​മ​ന്ത്രി ആ​ന്‍​റ​ണി രാ​ജു ‍ത​മി​ഴ്നാ​ട് ​ഗ​താ​​ഗ​ത മ​ന്ത്രി​യോ​ട് ച​ര്‍​ച്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് അ​നു​മ​തി ന​ല്‍​കി​യ​ത്.

ബു​ധ​നാ​ഴ്​​ച മു​ത​ല്‍ കോ​യ​മ്പ​ത്തൂ​ര്‍ – പാ​ല​ക്കാ​ട്​ റൂ​ട്ടി​ലെ ചെ​യി​ന്‍ സ​ര്‍​വി​സ്​ ഉ​ള്‍​പ്പെ​ടെ വി​വി​ധ അ​ന്ത​ര്‍ സം​സ്​​ഥാ​ന ബ​സ്​ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ദീ​ര്‍​ഘ​ദൂ​ര കെ.​എ​സ്.​ആ​ര്‍.​ടി.​സി, സ്വ​കാ​ര്യ ഓമ്​​നി ബ​സ്​ സ​ര്‍​വി​സു​ക​ളും തു​ട​ങ്ങും. തമിഴ്‌നാട് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ നീട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഒരു ഇടവ്‌ളയ്ക്കു ശേഷം വഴിതുറന്നത്. ഇതുവരെ അന്തര്‍ സംസ്ഥാന യാത്രയ്ക്കു വേണ്ടി ട്രെയിന്‍ ഗതാഗതത്തെയായിരുന്നു കേരളത്തിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...