ഇതാണ് യോജിച്ച സമയം ; വെണ്ട കൃഷി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

മലയാളികള്‍ക്ക് വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ വെണ്ട കൃഷി ചെയ്യുന്നതിനോ പലരും സ്ഥലമില്ലെന്ന് പറഞ്ഞ് താല്‍പ്പര്യം കാട്ടാറില്ല. എന്നാല്‍ വെണ്ട കൃഷി ചെയ്യുന്നതിന് ഏക്കര്‍ കണക്കിന് സ്ഥലം വേണമെന്നില്ല.  വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലും ടെറസിലുമെല്ലാം എളുപ്പത്തില്‍  നമ്മുക്ക് കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട.

വര്‍ഷത്തില്‍ മൂന്ന് സീസണുകളിലായി വെണ്ട കൃഷി ചെയ്യാം. മാര്‍ച്ച്, ജൂണ്‍, ജൂലൈ, ഒക്ടോബര്‍, നവംബര്‍ എന്നിവയാണ് വെണ്ട നടുന്നതിന് പറ്റിയ സമയം. ഒരു സെന്റിലെ വെണ്ട കൃഷിക്ക്  30 ഗ്രാം വിത്ത് മതി. ഒന്നരയടി അകലത്തില്‍ വിതയ്ക്കാം. വിത്തിന്റെ വലിപ്പത്തിനനുസരിച്ച് ആഴം എടുക്കണം. വിത്ത് നട്ടശേഷം രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. സ്ഥലമുള്ളിടത്ത് വന്‍തോതില്‍ കൃഷിയ്ക്കായി നില മൊരുക്കുമ്പോള്‍ത്തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം.

രണ്ടടി അകലത്തില്‍ ചാലു കളെടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നല്‍കാവുന്നതാണ്. രണ്ടാഴ്ച യിലൊരിക്കല്‍ ഒരു കൈക്കുമ്പിള്‍ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടില്‍നിന്ന് 20 സെന്റീമീറ്റര്‍ അകലത്തില്‍ ചേര്‍ത്ത് മണ്ണുമായി ഇളക്കിച്ചേര്‍ക്കുന്നതും വെണ്ടയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.

ബിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റര്‍ ലായിനിയില്‍ 10 ഗ്രാം ശര്‍ക്കരകൂടി ചേര്‍ത്ത് തളിക്കണം. വെണ്ടയെ അലട്ടുന്ന ഇലപ്പുള്ളി രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. വെള്ളീച്ചയെ തുരത്താന്‍ മിത്രകുമിളായ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ ചെടികളില്‍ തളിക്കാം. ഇങ്ങനെ സ്ഥലം ഉള്ളതിനനുസരിച്ച് വെണ്ട കൃഷി ചെയ്യാവുന്നതാണ്. പലയിനത്തില്‍ ഉള്ള വെണ്ടകള്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഇതില്‍ മിക്കവാറും ഇനങ്ങളൊക്കെ വീടുകളില്‍ നടുന്നതിന് അനുയോജ്യവുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....