ശ്മശാനം നിര്‍മ്മാണത്തിന് ഭൂമി വാങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി 31.03.2022 ല്‍ 1 ഏക്കര്‍ 96 സെന്റ് സ്ഥലം ഇളമണ്ണൂര്‍ സ്കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാർ, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

കിഫ്ബി പദ്ധതിയുടെ സഹായത്തോട് കൂടി ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മ്മാണത്തിനാണ് പഞ്ചായത്ത് കമ്മിറ്റി ലക്ഷ്യമിടുന്നത്. ലൈഫ്, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോക്താക്കളും കോളനി പ്രദേശത്ത് അധിവസിക്കുന്നവരും 5 സെന്റില്‍ താഴെ വസ്തു ഉള്ളവര്‍ക്കും അടിയന്തിര പ്രാധാന്യമുള്ള ഒന്നാണ് പൊതുശ്മശാനം.

അധികം ജനവാസ മേഖലയല്ലാത്ത ടി പ്രദേശം പദ്ധതി നടപ്പിലാക്കന്‍ വേണ്ടി ഡി.പി.ആര്‍ തയ്യാറാക്കി നല്‍കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്മശാനത്തിന് ആവശ്യമായ റോഡ് പുനരുദ്ധാരണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 2024 വർഷത്തോടുകൂടി പൊതുശ്മശാനം പൂര്‍ത്തീകരിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...