തൃശൂര്‍: തൃശൂർ പുലിയിറങ്ങി പശുവിനെ കൊന്നു. പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിലാണ് സംഭവം. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയായ വരന്തരപ്പിള്ളി മുന്‍ പഞ്ചായത്ത് അംഗം ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. ഇന്നലെയാണ് സംഭവം. നേരത്തെയും പ്രദേശത്ത് പുലി ഇറങ്ങിയിട്ടുണ്ട്. ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്.
തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപത്താണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. നാല് ദിവസം മുന്‍പ് ഇതേ സ്ഥലത്ത് പുലിയിറങ്ങി നായയെ കൊന്നിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഷീലയുടെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പുലി ആക്രമിച്ചിരുന്നു. നാലാം തവണയാണ് ഇവരുടെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നത്. മാസങ്ങളായി പുലി ശല്യത്താല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.































