പൊന്മുടി സ്‌കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊന്മുടി സ്‌കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക പടര്‍ന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പുലിയിറങ്ങിയതായി ഭീതിപടരുന്നത്. തിങ്കളാഴ്ച സ്‌കൂളിനു മുന്‍പില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. ആറുദിവസം മുമ്പും  സ്‌കൂളിനു പിന്നില്‍ പുലിയെത്തിയതായി ഇവര്‍ പറയുന്നു. അതിനുശേഷം പൊന്മുടിയിലെ പ്രധാന പാതയില്‍നിന്നു കൂട്ടമായിട്ടാണ് അധ്യാപകരും കുട്ടികളും സ്‌കൂളിലേക്കു വരുന്നത്.

രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തിയ കുട്ടികളും അധ്യാപകരുമാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ഉടന്‍തന്നെ വിവരം വനപാലകരെ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെ സ്‌കൂള്‍ തൂത്തുവാരാന്‍ എത്തിയ ജീവനക്കാരിയാണ് സ്‌കൂളിന്റെ പിന്‍ഭാഗത്ത് പുലിയെ കണ്ടിരുന്നതായി അറിയിച്ചത്. ഇവര്‍ ഓടി സ്‌കൂളിനകത്തു കയറി വാതിലടച്ച്‌ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വനപാലകരും പാലോട് എ.ഇ. ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു.

വീണ്ടും തിങ്കളാഴ്ച രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. ചക്കക്കാലം ആയതോടെ സ്‌കൂളിനു സമീപത്തുള്ള പ്ലാവുകളില്‍നിന്ന് ചക്ക തിന്നുന്നതിനായി കരടിയും കാട്ടാനയും ധാരാളം എത്തുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുതല്‍ പുലിയെയും കണ്ടുതുടങ്ങിയത്. മൂന്നുമാസം മുന്‍പ് പൊന്മുടി കമ്പിനിമൂടിനു സമീപം ആണ്‍പുലിയെ ഷോക്കേറ്റ് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...