വീട് വെക്കാന്‍ തോട്ടം മേഖലയടക്കമുള്ള സ്ഥലങ്ങളില്‍ ഭൂമി കിട്ടിയില്ലെങ്കില്‍ ; മറ്റു സ്ഥലങ്ങളിലും സഹായം നല്‍കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ലൈഫ് പദ്ധതിയില്‍ തോട്ടം മേഖലയടക്കമുള്ള സ്ഥലങ്ങളില്‍ ഭൂമി കിട്ടിയില്ലെങ്കില്‍ അതേ ജില്ലയില്‍ മറ്റെവിടെയെങ്കിലും കണ്ടെത്തിയാലും സഹായം നല്‍കാന്‍ തീരുമാനം. സംസ്ഥാനത്ത് 37 തദ്ദേശ സ്ഥാപനങ്ങളില്‍ 19,080 കുടുംബങ്ങളാണ് ഇത്തരത്തില്‍ താമസിക്കുന്ന പഞ്ചായത്തില്‍ ഭൂമി കണ്ടെത്താനാവാതെ വലയുന്നത്. കൂടുതല്‍ കുടുംബങ്ങള്‍ ഇടുക്കി ജില്ലയിലാണ്. സര്‍ക്കാര്‍ കണക്കില്‍ തോട്ടം മേഖലയില്‍ 132 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഒരു മാസംകൊണ്ട് വകുപ്പുതലത്തില്‍ പരിഹരിക്കാമായിരുന്ന ഈ വിഷയം രണ്ടു വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയ ശേഷമാണ് ഇപ്പോള്‍ തീരുമാനം.

കുടുംബങ്ങളുടെ സ്ഥിരം മേല്‍വിലാസമുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഭൂമിക്കും സ്ഥലത്തിനും ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത്. ഇത് തൊട്ടടുത്ത പഞ്ചായത്തിലോ മറ്റോ വാങ്ങിയാല്‍ ധനസഹായം നല്‍കാന്‍ പ്രായോഗിക തലത്തില്‍ തടസ്സങ്ങളില്ലെന്നിരിക്കെ തടസ്സം നീക്കാന്‍ നടപടി സ്വീകരിക്കാതെ അനാവശ്യമായി താമസിപ്പിക്കുകയായിരുന്നു. ഭൂമി വാങ്ങിയാല്‍ ഗുണഭോക്താവ് ആദ്യം താമസിച്ചുവരുന്ന തദ്ദേശ സ്ഥാപനത്തിലേക്കായിരിക്കും വീടിനുള്ള സര്‍ക്കാര്‍ വിഹിതമോ ഹഡ്കോ വായ്പ വിവരങ്ങളോ എത്തുക. ഇത് ഭൂമി കിടക്കുന്ന തദ്ദേശ സ്ഥാപനത്തിലേക്ക് കൈമാറി സംയുക്ത പദ്ധതി എന്ന നിലക്ക് പൂര്‍ത്തിയാക്കണം. ഇതിനുള്ള അനുമതിയാണ് തദ്ദേശ വകുപ്പ് നല്‍കിയത്.

തോട്ടം മേഖലയില്‍ ഇത്തരത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഭൂമി ലഭ്യമല്ലാത്ത വിഷയത്തില്‍ എന്ത് ചെയ്യണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ആദ്യ ജില്ല പ്ലാനിങ് ഓഫിസര്‍ വഴി സര്‍ക്കാറില്‍ ചോദിച്ചിരുന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് 2020 ആഗസ്റ്റ് 12 വിഷയം തദ്ദേശ സ്ഥാപനങ്ങളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ വന്നു. എത്ര കുടുംബങ്ങള്‍ ഉണ്ടെന്നും മറ്റും പഞ്ചായത്ത് തിരിച്ച്‌ കണക്ക് വേണമെന്ന് തദ്ദേശ വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞ് 19,080 കുടുംങ്ങളുടെ പട്ടിക ലഭ്യമാക്കി. ഇതില്‍ ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിച്ച്‌ അഭിപ്രായം തേടിയ ശേഷം ഒരു വര്‍ഷവും ഒമ്പത് മാസവും കഴിഞ്ഞാണ് ഇപ്പോള്‍ തീരുമാനമെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...