കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാ‍ർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം, പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാ‍ർ തെരുവിൽ. ആനയെ പിടികൂടി മാറ്റണമെന്നും പ്രതിരോധ വേലി നിർമ്മാണം എന്ന് തുടങ്ങുമെന്ന് ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജ്യോതികുമാർ ചാമക്കാല എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ച‍ർച്ചയിൽ രാജമ്മയുടെ കുടുംബത്തിന് ഇന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ബാക്കി 9 ലക്ഷം ഉടൻ നൽകാനും ധാരണയായി. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.

എന്നാൽ ആനയെ പിടികൂടുന്നതിനുള്ള നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തെ തന്നെ പരാതി നൽകിയിരുന്നുവെന്നും ഒരു കാര്യവും നടന്നില്ലെന്നും പ്രതിഷേധക്കാ‍ർ പറഞ്ഞു. വനം വകുപ്പിൻ്റെ പ്രതിരോധ നടപടികളിലെ പാളിച്ചയാണ് രാജമ്മയുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ പരാതി. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൈകിട്ട് ആറു മണിക്ക് ശേഷം ആന ശല്യമാണ്. നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ കാട്ടാന ആക്രമണം തടയാൻ നടപടി സ്വീചാരിച്ചിരുന്നുവെന്നും കരാർ എടുത്തവർ പണി ചെയ്തില്ലെന്നുമായിരുന്നു വനംമന്ത്രി ഷിബുബേബി ജോണിന്റെ പ്രതികരണം.

രാവിലെ 9 മണിയോടെയായിരുന്നു കാട്ടാന ആക്രമണം. തൊഴിലുറപ്പ് ജോലിക്കായി പോവുകയായിരുന്നു കടശ്ശേരി സ്വദേശിയായ 80കാരിയായ രാജമ്മ. തൊഴിലുറപ്പിൻ്റെ ഭാഗമയുള്ള ഫോട്ടോ എടുത്തതിന് ശേഷം ജോലി സ്ഥലത്തേക്ക് നടന്നു. കൂട്ടമായി നീങ്ങിയ തൊഴിലാളികൾക്ക് ഇടയിലേക്ക് കാട്ടിൽ നിന്നും ആന പാഞ്ഞടുത്തു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. രാജമ്മയ്ക്ക് രക്ഷപ്പെടാനായില്ല. പരിക്കേറ്റു കിടന്ന വയോധികയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...

പാലക്കാടും പെരുമ്പാവൂരും ഇടിമിന്നലിൽ കനത്ത നാശനഷ്ടം

0
പാലക്കാട്: പെരുമ്പാവൂർ വെങ്ങോലിയിൽ വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ...

തോട്ടമൺകാവിൽ നാരായണീയ പാരായണയജ്ഞം സമാപനത്തിലേക്ക് ; നാളെ ആയില്യം പൂജ

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കാനിരിക്കുന്ന 'അംബായാഗം...

തിരുവല്ല – കുമ്പഴ റോഡ് നിർമ്മാണം ; പുരോഗതി വിലയിരുത്തി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി അബിൻ വർക്കി...