സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നതില്‍ ആശങ്ക : ബേബി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.

‘വളരെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഇടതുമുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വേകളുടെ ഫലം അനുകൂലമാണ് എന്നതാണ് ഞങ്ങളെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതില്‍ നിന്ന് ഒരു അമിത ആത്മവിശ്വാസത്തിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോകുമോ എന്നതിലുള്ള ആശങ്കയുണ്ട്’ബേബി പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ എല്ലാം ശാന്തമായി നടക്കുകയാണ്. ജനങ്ങളോട് എന്ത് പറയണമെന്ന് ആശയക്കുഴപ്പത്തില്‍ പെട്ട ചെന്നിത്തലയുടേയും ബിജെപിയുടേയും രാഷ്ട്രീയ വന്ധ്യതയില്‍ നിന്നുള്ള വെപ്രാളമാണെന്ന് ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ ഉത്തരവ് വരാനിരിക്കുകയാണ്.

ആ ഘട്ടത്തില്‍ ഇടതുമുന്നണിയാണ് അധികാരത്തിലിരിക്കുന്നതെങ്കില്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കിയാണ് വിഷയം കൈകാര്യം ചെയ്യുക. എന്‍എസ്എസ് സ്വതന്ത്രമായ നിലപാട് എടുക്കാന്‍ അവകാശമുണ്ട്. അതിനോട് തര്‍ക്കിക്കാനില്ലെന്നും ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...