പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം യുദ്ധക്കളമായി ; മുപ്പതോളം മരണം, ഇന്റർനെറ്റ് വിച്ഛേദിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിലെ വിവിധ മേഖലകളിൽ ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ അതിരൂക്ഷമായ സായുധ സംഘർഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി) പ്രവര്‍ത്തകരും പാകിസ്താന്‍ സുരക്ഷാ സേനയുമാണ് ഏറ്റുമുട്ടിയത്. 200-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിന് പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്.

ഇത്തരത്തിൽ സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് അവർ അധിക‍ൃതരെ അറിയിച്ചു.പിന്നാലെ പാക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും പിന്നാലെ മേഖലയിൽ പ്രതിഷേധം ഉടലെടുക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചു. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു.
ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തങ്ങൾക്ക് നേരെയാണ് വൻതോതിൽ ആക്രമണം ഉണ്ടായതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...