മൂന്നു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മൂന്നു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചടയമംഗലം എം.ജി ഹൈസ്കൂളിന് സമീപം പുറമ്പോക്ക് വീട്ടില്‍ തുളസി (58) ആണ് പിടിയിലായത്. ചടയമംഗലം പോലീസാണ് ഇയാളെ പിടികൂടിയത്. കുട്ടിയുടെ മാതാവ് കുളിക്കുവാന്‍ പോയ സമയത്ത് വീട്ടു മുറ്റത്തു നിന്ന കുട്ടിയെ അയല്‍വാസിയായ തുളസി കുട്ടിയുടെ അടിവസ്ത്രം ഊരി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുളി കഴിഞ്ഞു വന്ന മാതാവ് കുട്ടി കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് കണ്ടു വിശദമായി തിരക്കിയപ്പോഴാണ് അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...