ഉംറ തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ തിരക്കില്‍ വീര്‍പ്പ് മുട്ടുന്ന ജിദ്ദാ രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച ഒരു മലയാളി തീര്‍ത്ഥാടകര്‍ തളര്‍ന്ന് വീഴുകയും ഏറെ അകലെയല്ലാത്ത ആശുപത്രിയില്‍ വെച്ച്‌ മരണപ്പെടുകയും ചെയ്തു. തൃശൂര്‍, മാമ്പ്ര, എരയംകുടി അയ്യാരില്‍ ഹൗസില്‍ എ.കെ ബാവു (79) ആണ് വിമാനത്താവളത്തില്‍ ദേഹാസ്വാസ്ഥ്യം മൂലം തളര്‍ന്ന് വീഴുകയും വിമാനത്താവളം ഏരിയയില്‍ നിന്ന് ഏറെ അകലെയല്ലാത്ത റിഹേലി ഏരിയയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലെ ഐസിയുവില്‍ വെച്ച്‌ മരണപ്പെടുകയും ചെയ്തത്.

മക്കളായ ബിജിലി, ബീന, ഭര്‍ത്താവ് അബ്ബാസ് എന്നിവരോടൊപ്പമാണ് ബാവു വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ എത്തിയിരുന്നത്. കളമശ്ശേരിയിലെ ഒരു സ്വകാര്യ ഉംറ ഗ്രൂപ്പിലാലായിരുന്നു ഇവരുടെ ഉംറ തീര്‍ത്ഥാടനം. ബുധനാഴ്ച വൈകീട്ട് സലാം എയര്‍ വിമാനത്തില്‍ ഒമാന്‍ വഴി കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇവര്‍ ജിദ്ദാ വിമാനത്താവളത്തിലെ തിരക്കും മറ്റും കാരണം യാത്ര കൃത്യ സമയത്ത് സാധിക്കാതെ ദുരിതം അനുഭവിക്കുകയായിരുന്നു. അതിനിടയിലാണ് അതിലൊരാളായ ബാവുവിന് ഉണ്ടായ ദേഹാസ്വാസ്ഥ്യവും അന്ത്യവും. ഭാര്യ : ബീവാത്തുമ്മ. ബൈജു, ബാനു എന്നിവരും മക്കളാണ്. നിഷ, ഷിബി ഇസ്മയില്‍ എന്നിവര്‍ മരുമക്കളുമാണ്. വിമാനത്താവളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ടീം അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷമാണ് ബാവുവിനെ മെഡിക്കല്‍ കോമ്ബ്ലെക്സിന്‍ലേക്ക് മാറ്റിയത്.

ഏറെ വൈകാതെ അവിടുത്തെ ഐ സി യുവില്‍ വെച്ച്‌ മരണം സംഭവിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ബാവുവിനെ നഗരത്തിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടന്ന് ബന്ധുക്കള്‍ അവിടെ എത്തിയിരുന്നെകിലും റിഹേലിയിലേക്കാണ് കൊണ്ടുപോയതെന്നാണ് അവിടെ നിന്ന് അറിവായത്. അത് പ്രകാരം ബന്ധുക്കള്‍ റിഹേലിയില്‍ എത്തുമ്ബോഴേക്കും ബാവു അന്ത്യശ്വാസം വലിച്ചിരുന്നു. മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള ആഗ്രഹമെന്ന് മകളുടെ ഭര്‍ത്താവ് അബ്ബാസ് പറഞ്ഞു. ഇതിനുള്ള നടപടികള്‍ കെ എം സി സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...